മോന്‍സണ്‍ന്റെ പോക്സോ കേസും പുതിയ ആരോപണങ്ങളും; വാര്‍ത്തകള്‍ കെ സുധാകരനിലേക്ക് തിരിച്ച് എംവി ഗോവിന്ദന്‍

മോന്‍സണ്‍ന്റെ പോക്സോ കേസും പുതിയ ആരോപണങ്ങളും; വാര്‍ത്തകള്‍ കെ സുധാകരനിലേക്ക് തിരിച്ച് എംവി ഗോവിന്ദന്‍

പത്ത് ലക്ഷം രൂപ മോന്‍സണ്‍ സുധാകരന് കൈമാറിയെന്ന മോന്‍സന്റെ ജീവനക്കാരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ്‌കേസില്‍ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് സുധാകരനെ പ്രതിചേര്‍ത്തത്
Updated on
2 min read

പോക്സോ കേസില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ ആജീവനാന്ത തടവിന് ശിക്ഷിച്ച കോടതി ഉത്തരവിന് പിന്നാലെ കലുഷിതമായി കേരള രാഷ്ട്രീയം. മോന്‍സണുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം നേരിട്ടിരുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പേരുകൂടി പീഡനാരോപണത്തിന് ഒപ്പം ചേര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാക്കുകളാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. സുധാകരനെ ലക്ഷ്യമിടുന്നതിനൊപ്പം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന വിവിധ വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് എംവി ഗോവിന്ദന്‍.

എറണാകുളത്തെ പോക്സോ കോടതിയാണ് മോന്‍സണ്‍ മാവുങ്കലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഈ വാര്‍ത്തയ്ക്കൊപ്പമാണ് സിപിഎം മുഖപത്രം ദേശാഭിമാനി കെ സുധാകരന് എതിരെ ആരോപണം ഉന്നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ച സമയം കെ സുധാകരന്‍ ഈ വീട്ടിലുണ്ടായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു എന്നാണ് വാര്‍ത്തയിലെ ഉള്ളടക്കം. ഇതാണ് എം വി ഗോവിന്ദനും ആവര്‍ത്തിച്ചത്.

മോന്‍സണ്‍ന്റെ പോക്സോ കേസും പുതിയ ആരോപണങ്ങളും; വാര്‍ത്തകള്‍ കെ സുധാകരനിലേക്ക് തിരിച്ച് എംവി ഗോവിന്ദന്‍
'മോന്‍സൺ പീഡിപ്പിക്കുമ്പോൾ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു'; മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ച് ആരോപണവുമായി എം വി ഗോവിന്ദൻ

വ്യാജ പുരാവസ്തുക്കള്‍ കാട്ടി കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് മോന്‍സണ്‍ നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം. തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍, എംടി ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 നവംബര്‍ 22ന് പരാതിക്കാരനായ അനൂപ് മുഹമ്മദ് 25 ലക്ഷം രൂപ മോന്‍സണ് കൈമാറിയപ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.

പത്ത് ലക്ഷം രൂപ മോന്‍സണ്‍ സുധാകരന് കൈമാറിയെന്ന മോന്‍സന്റെ ജീവനക്കാരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ്‌കേസില്‍ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് സുധാകരനെ പ്രതിചേര്‍ത്തത്. എന്നാല്‍ പരാതിക്കാരെ ദൂരെ നിന്നു മാത്രമാണ് കണ്ടിട്ടുള്ളതെന്നും നേരിട്ട് പരിചയമില്ലെന്നുമായിരുന്നു സുധാകരന്റെ നിലപാട്.

മോന്‍സണ്‍ന്റെ പോക്സോ കേസും പുതിയ ആരോപണങ്ങളും; വാര്‍ത്തകള്‍ കെ സുധാകരനിലേക്ക് തിരിച്ച് എംവി ഗോവിന്ദന്‍
'പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സെക്രട്ടറി എങ്ങനെ അറിഞ്ഞു?'; എംവി ഗോവിന്ദന് മറുപടിയുമായി കെ സുധാകരന്‍

ഈ മാസം 14ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് സുധാകരന്‍ ഹാജരാകാതിരുന്നതോടെ ഈ മാസം 23 ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്കും വിധി പ്രഖ്യാപനത്തിനും ശേഷമാണ് കേസില്‍ കെ സുധാകരനെതിരെ ആരോപണം ഉയര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

164 രഹസ്യമൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. അതെങ്ങനെ സിപിഎമ്മിന് എങ്ങനെ കിട്ടിയെന്നതില്‍ വ്യക്തത വരുത്തണമെന്നും

കെ സുധാകരന്‍

സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് മാധ്യമ വാർത്തകൾ. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് പോക്‌സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരും. ഈ കേസിൽ ചോദ്യംചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം.

എന്നാല്‍, താന്‍ മനസാ വാചാ അറിയാത്ത കാര്യമാണ് എംവി ഗോവിന്ദന്‍ പറയുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി. അതിജീവിതയുടെ രഹസ്യമൊഴി എങ്ങനെ എംവി ഗോവിന്ദന്‍ അറിഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു.പോക്‌സോ കേസില്‍ സുധാകരന്‍ പ്രതിയാണെന്ന് പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങനെ പറയാനാകുമെന്നും അതിജീവിതയുടെ സ്വകാര്യതയെ മാനിക്കാതെ മൊഴി ചോര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണ്ടേയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. 164 രഹസ്യമൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. അതെങ്ങനെ സിപിഎമ്മിന് എങ്ങനെ കിട്ടിയെന്നതില്‍ വ്യക്തത വരുത്തണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിനിടെ, എംവി ഗോവിന്ദന്റെ വാദം തള്ളി ക്രൈംബ്രാഞ്ചും രംഗത്തെത്തി. അതിജീവിതയുടെ ഭാഗത്തുനിന്നും സുധാകരനെതിരെ മൊഴിയില്ലെന്നും ക്രൈംബ്രാഞ്ചിന്റെ നിലപാട്. നേരത്തേ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം പോക്‌സോ കേസില്‍ സുധാകരനെ ചോദ്യം ചെയ്യുമെന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ക്രൈം ബ്രാഞ്ച് നേരത്തേ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയതെന്നും വിശദീകരിക്കുന്നു.

വിവാദങ്ങള്‍ക്ക് ഒരു മുഴം മുന്‍പേ എന്ന നിലപാടിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കങ്ങളെ വിലയിരുത്തുന്നത്. സംസ്ഥാന പോലീസിലെ ഉന്നതരുള്‍പ്പെടെ മോന്‍സണുമായി ബന്ധപ്പെട്ട ആരോപണ നിഴലാണ്. തട്ടിപ്പു കേസില്‍ മൂന്നാം പ്രതിയായി ഐജി ജി ലക്ഷ്മണ്‍ മുന്നാം പ്രതിയാണ്. മുന്‍ ഡിഐജി സുരേന്ദ്രനാണ് നാലാം പ്രതി. മോന്‍സനുമായുളള പണമിടപാടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെയാണ് പോക്സോ കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മോന്‍സണ്‍ ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ തിരിച്ചത്. മുഖ്യമന്ത്രിയുടെ പിഎസിനു വരെ ബന്ധമുള്ള കേസാണെന്നും കൃത്യമായി അന്വേഷണം നടക്കുമെങ്കില്‍ ഡിഐജി വരെ കുടുങ്ങുമെന്നും ആയിരുന്നു മോന്‍സണ്‍ന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in