വ്യക്തി എന്ന നിലയില്‍ എന്തും പറയാമെന്ന സാഹചര്യം ശരിയല്ല; പി ജയരാജന്റെ മകനെ തള്ളി എം വി ജയരാജന്‍
പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വികാരത്തിന്റെ പിന്നാലെ പോയതു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്‌ന മുണ്ടായത്. നവമാധ്യമ മേഖലയില്‍ പ്രവര്‍ത്തകര്‍ ഇടപെടേണ്ടത് എങ്ങനെ എന്നതില്‍ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.
സംഘടന കാര്യങ്ങള്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല.ഇത്തരം കാര്യങ്ങളില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളും സഹയാത്രികരും ഈ കാഴ്ചപ്പാട് പിന്തുടരണം എന്നും എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പാര്‍ട്ടി മാര്‍ഗനിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് ഒപ്പം സഹയാത്രികരും പാലിക്കണം. സംഭവം ആസൂത്രിതമായ നീക്കമായി കാണുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.കിരണിന് സ്വര്‍ണ്ണ കള്ളക്കടത്തുകാരുമായി ബന്ധമില്ല.അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട പോസ്റ്റ് വാസ്തവ വിരുദ്ധമാണ്. വ്യക്തി എന്ന നിലയില്‍ എന്തും പറയാമെന്ന സാഹചര്യം ശരിയല്ല എന്നും എം വി ജയരാജന്‍ പറഞ്ഞു.