എൻ പ്രശാന്ത്
എൻ പ്രശാന്ത്

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച 'ഉന്നതി'യിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്ത് വന്നത്
Updated on
1 min read

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ പോരിനിറങ്ങി എൻ പ്രശാന്ത് IAS. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഐഎഎസ് തലപ്പത്തെ തമ്മിലടി. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെ ‘ചിത്തരോഗി’ എന്ന് അധിക്ഷേപിച്ച എൻ പ്രശാന്ത്, കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഉന്നതിയുമായി ബന്ധപ്പെട്ട് എൻ പ്രശാന്ത് സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമർശനങ്ങൾ ഉന്നയിച്ചത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്ന് പ്രശാന്ത് പറയുന്നു.

ഡോ. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു, ആരാണ് ഇടനിലക്കാര്‍ എന്ന മുൻ പോസ്റ്റിലെ കമന്റിന് ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്ന് എൻ പ്രശാന്ത് മറുപടി നൽകിയിരുന്നു.

എൻ പ്രശാന്ത്
അനധികൃത സ്വത്ത് സമ്പാദന കേസ്: ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം റദ്ദാക്കിയതിൽ കർണാടകയോട് വിശദീകരണം തേടി സുപ്രീംകോടതി

വിവാദമായതോടെ കമന്റ് പ്രശാന്ത് ഡിലീറ്റ് ചെയ്തു. പിന്നാലെ എ ജയതിലകിനെതിരെ പരസ്യമായി പോസ്റ്റ് പങ്കുവെച്ചു. അടുത്ത ചീഫ് സെക്രട്ടറിയാകേണ്ട വ്യക്തിയാണ് ജയതിലകെന്നും ചിലത് പുറത്തു പറയുമെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ കഴിഞ്ഞ ദിവസം വാർത്തയായതിന് പിന്നിൽ ജയതിലകാണെന്നാണ് പോസ്റ്റിൽ പ്രശാന്ത് ആരോപണം ഉന്നയിച്ചത്. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജര്‍’ രേഖപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനയുണ്ട്.

തനിക്കെതിരെ വാർത്ത തയ്യാറാക്കി ഉടനെ വാർത്ത വന്ന മാധ്യമത്തിന് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക്‌ IAS എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച്‌ പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്‌ എന്നദ്ദേഹം പറയുന്നു. "സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ എനിക്ക്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പൊതുജനത്തിന്‌ അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ .

ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക്‌ താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ്‌ സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്‌, അതുകൊണ്ട്‌ വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ..." പോസ്റ്റിൽ പറയുന്നു.

പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്ത് വന്നത്. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനല്‍ സെക്രട്ടറി ഡോ.എ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതര വീഴ്ചകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in