നയന സൂര്യൻ
നയന സൂര്യൻ

നയന പ്രമേഹരോഗിയല്ലെന്ന് സുഹൃത്തുക്കള്‍; നയന സൂര്യയുടെ മരണം കൊലപാതകമോ?

കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വീണ്ടും പരിശോധിക്കുമെന്ന് പോലീസ്; തുടരന്വേഷണത്തിന് സാധ്യത
Updated on
1 min read

യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി സുഹൃത്തുക്കള്‍. സംഭവം നടന്നപ്പോള്‍ തന്നെ ദുരൂഹത തോന്നിയിരുന്നതായി നയന സൂര്യയുടെ അടുത്ത സുഹൃത്ത് ദ ഫോര്‍ത്തിനോട് പറഞ്ഞു. ഷുഗര്‍ ലെവല്‍ താഴ്ന്ന് നയന മരിച്ചു എന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ മരിച്ച സമയത്ത് കുറച്ചധികം ദിവസം ഭക്ഷണം കഴിക്കാതിരുന്ന ഘട്ടത്തില്‍ മാത്രമാണ് നയനക്ക് ഷുഗര്‍ ലെവല്‍ താഴുന്ന പ്രശ്‌നം അനുഭവപ്പെട്ടത്. അന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു.അതിനപ്പുറം നയന പ്രമേഹ രോഗിയാണ് എന്ന പ്രചാരണം തെറ്റാണ്. തങ്ങളുടെ അറിവില്‍ നയന പ്രമേഹത്തിന് മരുന്നുകള്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ദുരൂഹതകള്‍ ഉള്ളതായി കാണിച്ച് പലരെയും സമീപിച്ചെങ്കിലും ആരും വലിയ താല്‍പര്യം കാണിച്ചില്ല

പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നിലും ബാഹ്യ ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നതായും സുഹൃത്ത് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ദുരൂഹതകള്‍ ഉള്ളതായി കാണിച്ച് പലരെയും സമീപിച്ചെങ്കിലും ആരും വലിയ താല്‍പര്യം കാണിച്ചില്ല. പിന്നിട് കോവിഡ് വ്യാപനം വന്നതോടെ അന്വേഷണം പൂര്‍ണമായി വഴിമുട്ടുകയായിരുന്നു

Summary

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണരൂപം

Attachment
PDF
postmortem report.pdf
Preview
നയന സൂര്യൻ
നയന സൂര്യൻ്റെ മരണം: കൊലപാതകമെന്ന സംശയവുമായി സുഹൃത്തുക്കള്‍

മരണത്തില്‍ ദുരൂഹത ആരോപിച്ച് സുഹൃത്തുക്കള്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുമ്പോളും തുടരന്വേഷണത്തോട് താല്‍പര്യമില്ലെന്ന നിലപാടിലാണ് നയനയുടെ കുടുംബം. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതികള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുമെന്നും മ്യൂസിയം എസ് എച്ച് ഒ വ്യക്തമാക്കി. പരാതി ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ മ്യൂസിയം പോലീസ് അന്വേഷിക്കുന്ന കേസ് മറ്റൊരു സംഘത്തിന് കൈമാറുന്ന കാര്യവും പോലീസ് പരിഗണിച്ചേക്കും.

logo
The Fourth
www.thefourthnews.in