പ്രകൃതിയാണ് നീലിയാർ ഭഗവതി; കാടും കാവും വേർതിരിക്കാനാകാത്ത നീലിയാർ കോട്ടം

കരിംകർക്കിടകം കഴിഞ്ഞ് ചിങ്ങം പുലരുമ്പോഴും കണ്ണൂരിലെ നീലിയാർക്കോട്ടത്ത് ഒറ്റത്തിറ കെട്ടിയാടുകയുകയാണ്

സാധാരണയായി വടക്കൻ കേരളത്തിൽ തുലാ മാസത്തിൽ തുടങ്ങുന്ന തെയ്യകാലം വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ തിരുമുടി ഉയരുന്നത്തോടെ അവസാനിക്കും. എന്നാൽ കരിംകർക്കിടകം കഴിഞ്ഞ് ചിങ്ങം പുലരുമ്പോഴും കണ്ണൂരിലെ നീലിയാർക്കോട്ടത്ത് ഒറ്റത്തിറ കെട്ടിയാടുകയുകയാണ്.

നീലിയാർ കോട്ടത്ത് കാടും കാവും തമ്മിൽ വേർതിരിക്കാനാവില്ല. കാവ് തന്നെ ദേവിയുടെ ശ്രീകോവിൽ. പ്രകൃതി തന്നെയാണ് ഇവിടെ ദേവി. ആചാരങ്ങളും വിശ്വാസങ്ങളുംകൊണ്ട് സംരക്ഷിച്ചു പോരുന്ന വിശുദ്ധ വനമായി നീലിയാർ കോട്ടം നിലനിൽക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in