നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം? സെപ്തംബര്‍ 28 അനുയോജ്യമെന്ന്  ക്ലബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം? സെപ്തംബര്‍ 28 അനുയോജ്യമെന്ന് ക്ലബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു
Updated on
1 min read

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തിന് ശേഷം നടത്താന്‍ ആലോചന. വള്ളംകളി ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീയതി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കളക്ടര്‍ക്ക് നിവേദനം നല്‍കും.

സെപ്തംബര്‍ 28 എന്ന തീയതി നിലവില്‍ ഭൂരിഭാഗം ബോട്ടുക്ലബുകളും അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24-ാം തീയതിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് 28 എന്ന തീയ്യതി പ്രസക്തമാകുന്നത്. തീയതിയും വള്ളം കളി സംഘാടനവും ചര്‍ച്ച ചെയ്യാന്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റി ഇന്ന് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍ മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

നെഹ്രു ട്രോഫി വള്ളം കളി നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

നെഹ്രു ട്രോഫി വള്ളം കളി നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് കുട്ടനാട് ബുധനാഴ്ച താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകര്‍ക്കും ക്ലബുകള്‍ക്കും വലിയ ബാധ്യതയുള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് വള്ളംകളി നടത്തണമെന്ന് ആവശ്യം ശക്തമായത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും ഈ തുക കണ്ടെത്തിയതെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in