'കളിവള്ളം തുഴയുന്ന നീലപൊന്മാന്‍'; 70-ാമത്‌ നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

'കളിവള്ളം തുഴയുന്ന നീലപൊന്മാന്‍'; 70-ാമത്‌ നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബനാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്.
Updated on
1 min read

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളകളം കളിയുടെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബനാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. ഓഗസ്റ്റ് 10നാണ് 70-ാമത് നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്നത്.

'നീലപൊന്‍മാന്‍' എന്ന പേരില്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം 'നീലപൊന്‍മാന്‍' ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കളിവള്ളം തുഴയുന്ന നീലപൊന്മാന്‍'; 70-ാമത്‌ നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
ഇന്ത്യന്‍ സൈന്യത്തിന്റെ യെമന്‍ ദൗത്യം, മേജര്‍ രവിയുടെ 'ഓപ്പറേഷൻ റാഹത്തി'ന് തുടക്കം,

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരിയും എഡിഎം വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എഡിഎം വിനോദ് രാജ് അധ്യക്ഷനായി. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍ടിബിആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്‌നേഹോപഹാരം വിനോദ് രാജ് നല്‍കി.

logo
The Fourth
www.thefourthnews.in