നെഹ്‌റു ട്രോഫി വള്ളംകളി
നെഹ്‌റു ട്രോഫി വള്ളംകളി

നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12ന്

നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം
Updated on
1 min read

69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12ന് പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍ടിബിആര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഓഗസ്റ്റ് മാസത്തിൽ നടത്തിവന്നിരുന്ന വള്ളംകളി തടസ്സപ്പെട്ടിരുന്നു.

പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഓഗസ്റ്റ് മാസത്തിൽ നടത്തിവന്നിരുന്ന വള്ളംകളി തടസ്സപ്പെട്ടിരുന്നു

എന്‍ടിബിആര്‍ സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സുവിനിയര്‍ പ്രകാശനം ചെയ്തു.

logo
The Fourth
www.thefourthnews.in