ഫയൽ ചിത്രം
ഫയൽ ചിത്രം

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; മാറ്റുരയ്ക്കുന്നത് 20 ചുണ്ടന്‍ വള്ളങ്ങള്‍

രണ്ട് വര്‍ഷത്തിന് ശേഷമാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്
Updated on
1 min read

പുന്നമടക്കായലിനെ ആവേശത്തിലാഴ്ത്തി 68-ാമത് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. 4 ട്രാക്കുകള്‍ വീതമുള്ള ഹീറ്റ്‌സുകളിലായാണ് മത്സരങ്ങള്‍. ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന 4 വള്ളങ്ങളായിരിക്കും ഫൈനലില്‍ എത്തുക. ആകെ 9 വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

രണ്ട് വര്‍ഷത്തിന് ശേഷമാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഗാലറികളുടെ ടിക്കറ്റ് വില്‍പന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 100 മുതല്‍ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇതുവരെ 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഓണ്‍ലൈനിലൂടെയും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. ജീനി, പേ ടി എം ഇന്‍ഡൈസര്‍, സൗത്ത് ഇന്ത്യന്‍ ബാഹ്ക് എന്നിവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാണ്.

വള്ളംകളിയോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2000 ത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്ന് പുന്നമടയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in