ജലരാജാവായി വീയപുരം; ആധിപത്യം വിടാതെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌

ജലരാജാവായി വീയപുരം; ആധിപത്യം വിടാതെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌

കഴിഞ്ഞ വര്‍ഷം നീറ്റിലിറക്കിയ വീയപുരം ചൂണ്ടന്റെ കന്നി നെഹ്‌റു ട്രോഫി ജയവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ നാലാം കിരീടജയവും കൂടിയാണിത്
Updated on
1 min read

69-ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ കിരീടം ചൂടി വീയപുരം ചുണ്ടന്‍. പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴഞ്ഞ വീയപുരം 4:21.22 മിനിറ്റില്‍ കുതിച്ചെത്തിയാണ് ഫിനിഷിങ് പോയിന്റ് മറികടന്നത്. ആവേശപ്പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലായിരുന്നു വീയപുരത്തിന്റെ ജയം. കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. യുബിസി കൈനകരി ക്ലബിന്റെ നടുഭാഗം ചൂണ്ടന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ജലരാജാവായി വീയപുരം; ആധിപത്യം വിടാതെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌
പുന്നമടക്കായലിൽ ആവേശം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

കഴിഞ്ഞ വര്‍ഷം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാട്ടില്‍ തെക്കേതിലിനായിരുന്നു ഒന്നാം സ്ഥാനം

കഴിഞ്ഞ വര്‍ഷം നീറ്റിലിറക്കിയ വീയപുരം ചൂണ്ടന്റെ കന്നി നെഹ്‌റു ട്രോഫി ജയവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ നാലാം കിരീടജയവും കൂടിയാണിത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. നേരത്തെ 2018-ല്‍ പായിപ്പാടന്‍ ചുണ്ടനിലും 2019-ല്‍ നടുഭാഗം ചുണ്ടനിലും കിരീടം ചൂടിയ അവര്‍ കോവിഡ് മഹാമാരിക്കാലത്തെ ഇടവേളയ്ക്കു ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ കാട്ടില്‍തെക്കതില്‍ ചുണ്ടനില്‍ തുഴഞ്ഞാണ് ഹാട്രിക് തികച്ചത്.

19 ചുണ്ടനുകളടക്കം 9 വിഭാഗങ്ങളിലായി 72 കളി വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാമത്തെ ഹീറ്റ്‌സില്‍ 4.18 മിനിറ്റിലാണ്‌ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്. നടുഭാഗം ചുണ്ടന്‍ രണ്ടാമത്തെ ഹീറ്റ്‌സില്‍ 4.24 മിനിറ്റില്‍ ഒന്നാമതെത്തി. 4.26 മിനിറ്റ് എടുത്ത് മൂന്നാം ഹീറ്റ്‌സില്‍ ചമ്പക്കുളം ഒന്നാമതെത്തി. മഹാദേവികാട് കാട്ടില്‍തെക്കേതിലാണ് നാലം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്.

logo
The Fourth
www.thefourthnews.in