പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

പ്രസവ സമയത്ത് ഒരു കിലോ 100 ഗ്രാം മാത്രമാണ് കുഞ്ഞിന് ഭാരമുണ്ടായത്.
Updated on
1 min read

അട്ടപാടിയില്‍ തുടര്‍ക്കഥയായി നവജാത ശിശുമരണം. ആറ് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കാരറ ഗുഡ്ഡയൂരിലെ വള്ളി - സൂരേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് ഒരു കിലോ 100 ഗ്രാം മാത്രമാണ് കുഞ്ഞിന് ഭാരമുണ്ടായിരുന്നത്.

രണ്ട് മാസത്തിനിടെ മൂന്നാമത്തെ ശിശു മരണമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ ശിശു മരണമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 14 ന് പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ ഊരിലെ ശാന്തി ഷണ്‍മുഖന്റെ ദമ്പതിമാരുടെ കുഞ്ഞ് മരിച്ചിരുന്നു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പായിരുന്നു മേലെ ആനവായ് ഊരിലെ സുന്ദരന്‍ - സരോജിനി ദമ്പതിമാരുടെ കുഞ്ഞും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍ക്കിടയിലെ ഗര്‍ഭിണികള്‍ നേരിടുന്ന പോഷകാഹാരക്കുറവാണ് ശിശു മരണങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കിയത്.

logo
The Fourth
www.thefourthnews.in