ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുമരണം;  പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; ചികിത്സാപിഴവല്ലെന്ന്  അധികൃതര്‍

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുമരണം; പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; ചികിത്സാപിഴവല്ലെന്ന് അധികൃതര്‍

ഇന്നലെ വൈകിട്ടാണ് വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്
Updated on
1 min read

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെത്തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഒരാഴ്ച മുന്‍പാണ് കാര്‍ത്തികപ്പള്ളി സ്വദേശിനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് പ്രസവത്തിന് തീയതി നിശ്ചയിച്ചിരുന്നത്. ഇന്നലെ വൈകിട്ടോടെ വേദനയെത്തുടര്‍ന്ന് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു. എന്നാല്‍ പുറത്തെടുത്തപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

മരണത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിയുടെ ആരോഗ്യനില തൃപ്തികരം

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടുമുന്‍പാണ് ഇത്തരത്തില്‍ നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in