തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
Picasa

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ വില്പന നടത്തിയ വിവരം പോലീസിനെ അറിയിച്ചത്
Updated on
1 min read

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിറ്റു.കരമന സ്വദേശിയായ സ്ത്രീയാണ് പണം നൽകി കുഞ്ഞിനെ വാങ്ങിയത്.മൂന്ന് ലക്ഷം രൂപ കൊടുത്ത് കുഞ്ഞിനെ വാങ്ങിയതായി ഇവർ സമ്മതിച്ചെന്നാണ് വിവരം. കുട്ടിക്ക് 11 ദിവസം മാത്രമാണ് പ്രായം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ തമ്പാനൂർ പോലീസ് കേസെടുത്തു.

ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ വില്പന നടത്തിയ വിവരം പോലീസിനെ അറിയിച്ചത്. സിഡബ്ല്യുസി പ്രവർത്തകർ കുഞ്ഞിനെ ഏറ്റെടുത്ത് തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in