പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും എൻഐഎ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും എൻഐഎ റെയ്ഡ്

സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് സൂചന
Updated on
2 min read

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെ വീടുകളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് റെയ്ഡ്. പുലർച്ചെയാണ് എൻഐഎ സംഘമെത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തിയിട്ടുണ്ട്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് സൂചന. പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.

അതേസമയം, സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. നിരീക്ഷണത്തിൽ ആയിരുന്ന നേതാക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങിയിട്ടുണ്ട്.

സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ വൃത്തങ്ങൾ

ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത് എറണാകുളം റൂറൽ പോലീസ് പരിധിയിലാണ്. ഇവിടെ 12 ഇടങ്ങളിലായാണ് പരിശോധന തുടരുന്നത്. മൂവാറ്റുപുഴയില്‍ പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്റെ വീട്ടില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കൽ, നെടുമങ്ങാട്. പള്ളിക്കൽ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്ത്‌ മുൻ സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അം​ഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകനായിരുന്ന പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈഎസ്പി ആർ കെ പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.

ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത് എറണാകുളം റൂറൽ പോലീസ് പരിധിയിലാണ്. ഇവിടെ 12 ഇടങ്ങളിലായാണ് പരിശോധന തുടരുന്നത്

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന. പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാർ , പിഎഫ്ഐ നേതാവ് സജീവ് എന്നിവരുടെ വീട്ടിലും പരിശോധന നടന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പിഎഫ്ഐ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും എൻഐഎ റെയ്ഡ്
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സംസ്ഥാനത്ത് രഹസ്യ വിഭാഗം; ഐഎസ് ബന്ധത്തിനും തെളിവുണ്ടെന്ന് എൻഐഎ

മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിൻ്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരേ സമയം മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ റെയ്ഡ് നടക്കുകയാണ്. മലപ്പുറം സോണൽ പ്രസിഡന്റ്‌ ആയിരുന്നു നാസർ മൗലവിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇദ്ദേഹം വിദേശത്താണെന്നാണ് വിവരം.

സെപ്റ്റംബറില്‍ രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു

കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.

സെപ്റ്റംബറില്‍ രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിന് പിന്നാലെയായിരുന്നു കേന്ദ്രസർക്കാർ സംഘടന നിരോധിച്ചത്. എന്നാൽ പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന.

logo
The Fourth
www.thefourthnews.in