വീണ്ടും നിപ; പൂനെ ലാബിലെ പരിശോധനയില്‍ സ്ഥിരീകരണം, മലപ്പുറത്ത് കണ്‍ട്രോള്‍ റൂം

വീണ്ടും നിപ; പൂനെ ലാബിലെ പരിശോധനയില്‍ സ്ഥിരീകരണം, മലപ്പുറത്ത് കണ്‍ട്രോള്‍ റൂം

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും.
Updated on
1 min read

കേരളത്തിൽ വീണ്ടും നിപ്പ. കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന കുട്ടിക്ക് നിപ വൈറസ് ബാധിച്ചതായി പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള റിസല്‍ട്ട്. നേരത്തെ കോഴിക്കോട് നടത്തിയ പരിശോധനയില്‍ രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും. മലപ്പുറത്ത്സർക്കാരിന്റെ കണ്ട്രോൾ റൂം ആരംഭിക്കും.

സംസ്ഥാനത്തിന്റെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ ട്രൂ നാറ്റ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിക്കുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പാണ്ടിക്കാട് എപ്പിസെന്ററായി കണക്കാക്കി റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കി ആളുകളെ നിരീക്ഷണത്തിലാക്കും. രാത്രി വൈകിയാണെങ്കിലും ഇന്ന് തന്നെ പൂനെയിൽ നിന്നുള്ള ഫലം വരുമെന്നും അതിനു ശേഷം മറ്റു തീരുമാനങ്ങൾ എടുക്കുമെന്നാണ് ആരോഗ്യ മന്ത്രി അറിയിക്കുന്നത്.

വീണ്ടും നിപ; പൂനെ ലാബിലെ പരിശോധനയില്‍ സ്ഥിരീകരണം, മലപ്പുറത്ത് കണ്‍ട്രോള്‍ റൂം
കോവിഡ് മൂലം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം ഗണ്യമായി കുറഞ്ഞെന്ന് പഠന റിപ്പോർട്ട്; തള്ളി കേന്ദ്രം

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്നും മൊബൈൽ പരിശോധനാ കേന്ദ്രം അനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും, കുട്ടിയുടെ പ്രദേശത്ത് സമീപകാലത്ത് ഏതെങ്കിലും അസ്വാഭാവിക മരണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിക്കുന്നു.

സംസ്ഥാനത്തിന്റെ ഫലം മാത്രം കണക്കാക്കി കുട്ടിക്ക് രോഗം സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നാണ് മന്ത്രി അറിയിക്കുന്നത്. നേരത്തെ അയച്ച സാംപിളിന്റെ പരിശോധന ഫലമാണ് ഇന്ന് രാത്രിയോടെ ലഭിക്കുമെന്ന് കരുതുന്നത്. എന്നാൽ പുതിയ സാമ്പിൾ ഇന്ന് പുനെയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അതിന്റെ ഫലം കൂടി വന്നാൽ മാത്രമേ കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്താൻ സാധിക്കൂ എന്നാണ് മന്ത്രി മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in