നിപ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സാംപിൾ പരിശോധനയ്ക്ക്
മൊബൈൽ ലാബ് സജ്ജം

നിപ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സാംപിൾ പരിശോധനയ്ക്ക് മൊബൈൽ ലാബ് സജ്ജം

സാംപിളുകൾ പുനെയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇനി ലഭ്യമാകും
Updated on
1 min read

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച കൂടി അവധി. ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വ്യാഴം , വെള്ളി ദിവസങ്ങളിലെ അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിഎസ്‌സി , സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിലെ ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകളും ഉൾപ്പെടെ പ്രവർത്തിക്കരുതെന്നാണ് നിർദേശം. ആവശ്യമെങ്കിൽ കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് ഒരുക്കാം.

നിപ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സാംപിൾ പരിശോധനയ്ക്ക്
മൊബൈൽ ലാബ് സജ്ജം
കേരളത്തിൽ നിപ; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

നിപ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വൈറോളജിയിൽ നിന്നുമുള്ള മൊബൈൽ ലാബ് ടീം മെഡിക്കൽ കോളേജിലെത്തി. ബിഎസ്എൽ 3 സൗകര്യങ്ങളോടു കൂടിയ മൊബൈൽ ലാബ് ആണ് ഇതിനായി മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. സാംപിളുകൾ പുനെയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യമാണ് ഇതോടെ ലഭ്യമാകുക.

നിപ സമ്പർക്കത്തിലുള്ളവരുടെ സാംപിളുകളാണ് ലാബിൽ പരിശോധിക്കുക. ഡോ.റിമ ആർ സഹായി, ഡോ.കണ്ണൻ ശബരിനാഥ്, ഡോ.ദീപക് പാട്ടീൽ എന്നീ ശാസ്ത്രജ്ഞരും നാല് ടെക്‌നീഷൻമാരുമടങ്ങിയ സംഘമാണ് മെഡിക്കൽ കോളേജിലെത്തിയത്. നിലവിൽ രണ്ട് എപിക് സെന്ററുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

നിപ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സാംപിൾ പരിശോധനയ്ക്ക്
മൊബൈൽ ലാബ് സജ്ജം
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ, രോഗ ബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകന്

ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് നിപ ബാധിച്ചവുടെ എണ്ണം അഞ്ചായി. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇരുപത്തിനാലുകാരനായ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇന്നലെ പുറത്തുവന്ന രണ്ട് പരിശോധന ഫലങ്ങളിൽ ഒന്നാണ് പോസിറ്റീവായത്. പരിശോധനയ്ക്ക് വിധേയമാക്കിയ 11 സാംപിളുകളുടെ ഫലം കൂടി ഇന്ന് പുറത്തുവരും. രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിൽ വരുന്ന ഒരാഴ്ച നിർണായകമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

നിപ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സാംപിൾ പരിശോധനയ്ക്ക്
മൊബൈൽ ലാബ് സജ്ജം
നിപ: ഹൈ റിസ്‌ക് പട്ടികയില്‍ 77 പേര്‍, കോഴിക്കോട് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം, മൂന്ന് ജില്ലകളില്‍ ജാഗ്രത

മുൻപ് രോഗബാധ സ്ഥിരീകരിച്ചവരുടേത് ഉൾപ്പെടെ 706 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 77 പേർ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലും ഉൾപ്പെടുന്നു.153 ആരോ​ഗ്യ പ്രവർത്തരാണ് ഈ പട്ടികയിലുള്ളത്. ആദ്യം വൈറസ് ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് നേരത്തെ പുറത്തു വിട്ടിരുന്നു. ഇതിനിടെയാണ് ആഞ്ചാമത്തെ പരിശോധനാഫലം പോസിറ്റീവായത്.

നിപ വൈറസ് ഭീത് തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേയ്ക്ക് താത്കാലികമായി നിർത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടുണ്ട്.

logo
The Fourth
www.thefourthnews.in