നിപ: കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി, കുറ്റ്യാടിയിലും ആയഞ്ചേരിയിലും ഇന്ന് വവ്വാൽ സർവേ

നിപ: കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി, കുറ്റ്യാടിയിലും ആയഞ്ചേരിയിലും ഇന്ന് വവ്വാൽ സർവേ

ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു
Updated on
1 min read

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാവുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

മുന്‍പ് രോഗബാധ സ്ഥിരീകരിച്ചവരുടേത് ഉള്‍പ്പെടെ 706 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 24 കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ പുറത്തുവന്ന രണ്ട് പരിശോധന ഫലങ്ങളില്‍ ഒന്നാണ് പോസിറ്റീവായത്. പരിശോധനയ്ക്ക് വിധേയമാക്കിയ 11 സാംപിളുകളുടെ ഫലം കൂടി ഇന്ന് പുറത്തുവരും. രോഗ ബാധ നിയന്ത്രണ വിധേയമാക്കുന്നതില്‍ വരുന്ന ഒരാഴ്ച നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

മുന്‍പ് രോഗബാധ സ്ഥിരീകരിച്ചവരുടേത് ഉള്‍പ്പെടെ 706 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 77 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെടുന്നു. ഇതില്‍153 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധിതരുടെ റൂട്ട്മാപ്പും നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് ആഞ്ചാമത്തെ വ്യക്തിക്ക്ക്കൂടി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചിരിക്കുന്നത്.

നിപ: കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി, കുറ്റ്യാടിയിലും ആയഞ്ചേരിയിലും ഇന്ന് വവ്വാൽ സർവേ
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ, രോഗ ബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകന്

മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം റിസപ്ഷന്‍ തുടങ്ങിയവയിൽ ജനപങ്കാളിത്തം പരമാവധി കുറക്കണമെന്നും പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നുമാണ് കലക്ടര്‍ ഉത്തരവ്

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടുണ്ട്. ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ഉത്സവങ്ങള്‍ പോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം റിസപ്ഷന്‍ തുടങ്ങിയവയിൽ ജനപങ്കാളിത്തം പരമാവധി കുറക്കണമെന്നും പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നുമാണ് കലക്ടര്‍ ഉത്തരവ്. ഇതിനായി പോലീസില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം.

രോഗ പ്രതിരോഘ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിപ ഭീതി നിലനില്‍ക്കുന്ന മേഖലകളില്‍ വവ്വാല്‍ സര്‍വേ നടത്തും. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി, ആയഞ്ചേരി മേഖലകളിലാണ് സര്‍വേ നടത്തുക.

logo
The Fourth
www.thefourthnews.in