നിപ: ആദ്യ സെറ്റ് വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, ഹൈ റിസ്ക് പട്ടികയിൽ രണ്ട് പേർക്ക് കൂടി ലക്ഷണങ്ങൾ

നിപ: ആദ്യ സെറ്റ് വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, ഹൈ റിസ്ക് പട്ടികയിൽ രണ്ട് പേർക്ക് കൂടി ലക്ഷണങ്ങൾ

നിപ ഉറവിടം ആദ്യ രോഗിയുടെ വീടിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണെന്ന് കണ്ടെത്തി
Updated on
1 min read

കോഴിക്കോട് ജില്ലയിൽ നിപ്പ് പിടികൂടിയ ആദ്യ സെറ്റ് വവ്വാലുകളുടെ നിപ പരിശോധന ഫലം നെഗറ്റീവ്. ആദ്യമായി പരിശോധനക്കയച്ച 14 വവ്വാലുകളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഒപ്പം സമ്പർക്ക പട്ടികയിലെ 49 സാമ്പിളുകളുടെ പരിശോധന കൂടി നെഗറ്റീവ് ആയി. ഹൈ റിസ്ക് പട്ടികയിൽ പെട്ട രണ്ട് പേർ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അവസാനം മരിച്ച വ്യക്തിയുടെ ഹൈ റിസ്ക് കോൺടാക്ടിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങൾ ഉള്ളത്. ഇവരെ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലേക്ക് മാറ്റി. സാമ്പിളുകൾ പരിശോധിക്കും. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ നടത്തിയ അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജാണ് വിവരങ്ങൾ അറിയിച്ചത്. അതേസമയം വവ്വാലുകളിൽ വീണ്ടു പരിശോധന നടത്തും. ഐ.സി.എം.ആർ, എൻ.ഐ.വി പ്രതിനിധികളുമായി ചർച്ച നടത്തി, ഇന്ന് മൂന്ന് മണിക്ക് വീണ്ടും അവലോകന യോഗം ചേരും.

നിപ : 23 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട് ജില്ലയിൽ നിപ ആശങ്കയില്‍ ആശ്വാസം വര്‍ധിപ്പിച്ച് തിങ്കളാഴ്ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവായി. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവെച്ചു.

നിപ: ആദ്യ സെറ്റ് വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, ഹൈ റിസ്ക് പട്ടികയിൽ രണ്ട് പേർക്ക് കൂടി ലക്ഷണങ്ങൾ
നിപ നിയന്ത്രണ വിധേയമാകുന്നു; കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

അതേസമയം നിപ ഉറവിടം ആദ്യ രോഗിയുടെ വീടിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണെന്ന് കണ്ടെത്തി. ആദ്യ രോഗിക്ക് വൈറസ് ബാധയുണ്ടായ ദിവസത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചാണ് രോഗ ബാധ വീടിനടുത്ത് തന്നെയാണെന്ന് കണ്ടെത്തിയത്. ഈ 21 ദിവസങ്ങളിൽ രോഗി വീടിന്റെ പരിസര പ്രദേശങ്ങളിൽ മാത്രമാണ് യാത്ര ചെയ്തിട്ടുള്ളത്.

നിപ ആശങ്കയൊഴിയുന്ന സാഹചര്യത്തിൽ ഇന്നലെ ഒമ്പത് പഞ്ചായത്തുകളിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പ് കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, വില്യാപ്പള്ളി, പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളുള്ളത്.

നിപ: ആദ്യ സെറ്റ് വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്, ഹൈ റിസ്ക് പട്ടികയിൽ രണ്ട് പേർക്ക് കൂടി ലക്ഷണങ്ങൾ
നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?

ഇവിടങ്ങളില്‍ നിപ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും രാത്രി എട്ട് മണിവരെ പ്രവർത്തിക്കാമെന്ന് ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് അറിയിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ,

വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ എന്നിവിടങ്ങളിലെ കണ്ടെയിൻമെൻറ് സോണുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in