നിപ: ആശ്വാസത്തിന്റെ ദിനം, രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല; നിയന്ത്രണങ്ങളില്‍ ഇളവ്

നിപ: ആശ്വാസത്തിന്റെ ദിനം, രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല; നിയന്ത്രണങ്ങളില്‍ ഇളവ്

ലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
Updated on
1 min read

മലപ്പുറത്ത് പതിനാലുകാരന്റെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് എട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യ ആശ്വാസം പകരുന്നതാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

നിപ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിപ: ആശ്വാസത്തിന്റെ ദിനം, രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല; നിയന്ത്രണങ്ങളില്‍ ഇളവ്
കുത്തിയൊലിച്ച് ഗംഗവലി; ലോറി ഒഴുകി നീങ്ങുന്നതായി സംശയം, ഇറങ്ങുന്നത് സ്വന്തം റിസ്‌കിലെന്ന് ഈശ്വര്‍ മല്‍പെ

അതേസമയം, ആശങ്ക ഒഴിയുന്ന സാഹചര്യത്തില്‍ നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും യോഗം വിലയിരുത്തി.

പനി ബാധിച്ച് ചികിത്സ തേടിയ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി അഷ്മില്‍ ഡാനിഷ് എന്ന പതിനാലുകാരനാണ് ജൂലൈ 20 ന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ജൂലൈ 21 മരിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in