നിപ പ്രതിരോധം: സർവകക്ഷിയോഗം ഇന്ന്, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും

നിപ പ്രതിരോധം: സർവകക്ഷിയോഗം ഇന്ന്, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും

സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്തുവരും.
Updated on
1 min read

സംസ്ഥാനത്തെ നിപ പ്രതിരോധം ചർച്ച ചെയ്യാൻ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ഇന്ന്. രാവിലെ പത്ത് മണിക്കാണ് യോഗം. ശേഷം 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം ചേരും. നിപ ഹൈറിസ്കിൽ പെട്ട പതിനഞ്ച് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും. ഇന്നും നാളെയും അവധിയാണ്.

അതേസമയം, നിപ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്തുവരും. പതിനഞ്ചോളം പേരുടെ ഫലങ്ങളാണ് ഇന്ന് ലഭിക്കുക. കഴിഞ്ഞ ദിവസം ലഭിച്ച 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. ഇന്നലെ ആകെ 30 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.

നിപ പ്രതിരോധം: സർവകക്ഷിയോഗം ഇന്ന്, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും
ആശ്വാസം; 11 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്ടെത്തിയ കേന്ദ്ര സംഘം ഇന്ന് വവ്വാലുകളിൽ പരിശോധന നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ച വൈറോളജി ലാബിന്റെ പ്രവർത്തനവും ആരംഭിക്കും. കഴിഞ്ഞ ദിവസം ജില്ലയിൽ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം പ്രസ്താവനയിറക്കിയിരുന്നു. ഇതുപ്രകാരം കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി.

നിപ പ്രതിരോധം: സർവകക്ഷിയോഗം ഇന്ന്, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും
നിപ ജാഗ്രതയില്‍ കോഴിക്കോട്, കൂടുതല്‍ നിയന്ത്രണങ്ങള്‍; നാളെ സര്‍വകക്ഷിയോഗം

കൺടെയ്ൻമെന്റ് സോണിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകി. ബീച്ചുകളിലും പാർക്കുകളിലും ഒത്തുചേരുന്നത് നിയന്ത്രിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കണ്ടയിൻമെന്റ് സോണിൽ കള്ള് ചെത്തലും വില്പനയും പാടില്ല. ആരാധനാലയങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി. വവ്വാലുകൾ സ്ഥിതിചെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവേശിക്കരുത്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഒരു ബൈസ്റ്റാന്‍ഡറെ മാത്രമായിരിക്കും അനുവദിക്കുക.കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിർദേശമുണ്ട്.

നിപ പ്രതിരോധം: സർവകക്ഷിയോഗം ഇന്ന്, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും
മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം; നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല

എന്‍ഐവി പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെഎംഎസ്സിഎല്‍ന് നിര്‍ദേശം നല്‍കി. നിപ സര്‍വയലന്‍സിന്റെ ഭാഗമായി ഇന്നലെ പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്‌സ്‌ക് പട്ടികയിലുള്ളത്.

logo
The Fourth
www.thefourthnews.in