നിപ പ്രതിരോധം: കേന്ദ്ര സംഘം കോഴിക്കോട് എത്തി, 11 പേരുടെ പരിശോധനാഫലം ഇന്ന്

നിപ പ്രതിരോധം: കേന്ദ്ര സംഘം കോഴിക്കോട് എത്തി, 11 പേരുടെ പരിശോധനാഫലം ഇന്ന്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരാണ് സംഘത്തിലുള്ളത്
Updated on
1 min read

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സംഘം കോഴിക്കോടെത്തി. ഡോ. ഹിമാൻസു ചൗഹാന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കോഴിക്കോടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഗസ്റ്റ് ഹൗസിലെ കൺട്രോൾ റൂമിൽ എത്തിയ ശേഷം സംഘം നിപ ബാധിത മേഖല സന്ദർശിക്കുന്ന കാര്യത്തിൽ തീരുമാനമാകും. കളക്ടറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തുടർ നടചപടികൾ സ്വീകരിക്കുക. കേന്ദ്രസംഘം ഇന്ന് കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാൽ സർവേ നടത്തും.

നിപ പ്രതിരോധം: കേന്ദ്ര സംഘം കോഴിക്കോട് എത്തി, 11 പേരുടെ പരിശോധനാഫലം ഇന്ന്
വൈദ്യുതി കരാര്‍ റദ്ദാക്കല്‍: ജനങ്ങളില്‍ ഭാരമേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി, സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം , ഡോ.ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐ ഡി എസ് പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ.അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ.ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡെല്‍ഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈല്‍ഡ്‌ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.

സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.

സമ്പർക്ക പട്ടിക അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 18 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലുള്ളത്. ഐസൊലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനായി വാർഡ് തിരിച്ച് വോളണ്ടിയർമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 18 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇനിയും 11 പേരുടെ ഫലം വരാനുണ്ട്.

നിപ പ്രതിരോധം: കേന്ദ്ര സംഘം കോഴിക്കോട് എത്തി, 11 പേരുടെ പരിശോധനാഫലം ഇന്ന്
അഫ്ഗാനിൽ അംബാസഡറെ നിയമിച്ച് ചൈന, സ്വാഗതം ചെയ്ത് താലിബാൻ; ആദ്യ വിദേശപ്രതിനിധി

കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. പത്ത് ​​ദിവസത്തേക്ക് പൊതുപരിപാടികൾ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാൾ എന്നിവ ചടങ്ങുകൾ മാത്രമായി നടത്തണം. വിവാഹം, വിരുന്ന് എന്നിവയിൽ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നും നാളെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ മൂന്ന് പേരാണ് ചികിത്സയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ളത് 789 പേർ. 157 ആരോ​ഗ്യ പ്രവർത്തകരും നിരീക്ഷണത്തിലുണ്ട്.

logo
The Fourth
www.thefourthnews.in