'റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണേണ്ട'; കേന്ദ്രമന്ത്രിയുമായി സംസാരിച്ചു, പരിഹാരം കാണും: മുഖ്യമന്ത്രി

'റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണേണ്ട'; കേന്ദ്രമന്ത്രിയുമായി സംസാരിച്ചു, പരിഹാരം കാണും: മുഖ്യമന്ത്രി

45,536 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
Updated on
1 min read

കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വികസനം കേരളത്തില്‍ കുഴപ്പമാകുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 45,536 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡ് വികസനത്തിന് താല്പര്യം എടുത്ത് കേന്ദ്രമന്ത്രി ഒപ്പം നിന്നു

മുഖ്യമന്ത്രി

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ കേരളത്തിന് എതിരെ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റിലെ ഗഡ്കരിയുടെ പ്രസ്താവന കേരളവുമായുള്ള തര്‍ക്കമാണെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയം കേന്ദ്രമന്ത്രിയുമായി സംസാരിച്ചതായും, ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നും അറിയിച്ചു. നിതിന്‍ ഗഡ്കരി സന്നിഹിതനായ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

'റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണേണ്ട'; കേന്ദ്രമന്ത്രിയുമായി സംസാരിച്ചു, പരിഹാരം കാണും: മുഖ്യമന്ത്രി
ദേശീയ പാത വികസന പദ്ധതികളുടെ തറക്കല്ലിടല്‍; മുഖ്യമന്ത്രിയുടെ കൈപിടിച്ച് വിളക്ക് കൊളുത്തി ഗവര്‍ണര്‍, സാന്നിധ്യമായി ഗഡ്കരി

നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ സംസാരിച്ചത്. റോഡ് വികസനത്തിന് താല്പര്യം എടുത്ത് കേന്ദ്രമന്ത്രി ഒപ്പം നിന്നു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വെല്ലുവിളിയായപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ 25% സംസ്ഥാനം നല്‍കാമെന്ന് തീരുമാനമായത് നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ്. ഭൂമി ഏറ്റെടുക്കലിന് വലിയ വില നല്‍കാനാകില്ലെന്ന് എന്‍എച്ച്എഐ പറഞ്ഞു. ഈ സാഹചര്യത്തിലാണ് 25% ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞത്. ദേശീയപാത വികസനം വര്‍ഷങ്ങളായി വൈകിയതും സംസ്ഥാനത്ത് ചെലവ് ഉയരാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണേണ്ട'; കേന്ദ്രമന്ത്രിയുമായി സംസാരിച്ചു, പരിഹാരം കാണും: മുഖ്യമന്ത്രി
'കേരളത്തില്‍ ഹൈവേ നിർമാണത്തിന് ചെലവ് 100കോടി'; പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് സംസ്ഥാനം പിന്മാറിയെന്ന് ഗഡ്കരി

അതേസമയം, കേരളത്തിലെ ദേശീയപാത വികസനത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്ന ഉറപ്പായിരുന്നു നിതിന്‍ ഗഡ്കരി നല്‍കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്ന് സംസ്ഥാന സര്‍ക്കാരിന് നന്ദിയറിയിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രി സംസാരിച്ചത്. ഭൂമിയേറ്റെടുക്കുന്നതിന് പണം നല്‍കാനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും യോജിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ കേരളം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. പക്ഷേ ടൂറിസം മേഖലയിലെ വികസനത്തിന് മികച്ച റോഡുകള്‍ വേണം. പക്ഷേ ഭൂമി ഏറ്റെടുക്കലുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുബൈ - കന്യാകുമാരി വ്യാവസായിക - സാമ്പത്തിക ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. ഇതിന് പുറമെ കൊച്ചി - തൂത്തുക്കുടി ഇടനാഴിയും നിലവില്‍ വരും. മൈസൂര്‍ - മലപ്പുറം ഇടനാഴിയാണ് മൂന്നാമത്തേത്. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് വളരെ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം 2023 മാര്‍ച്ചിന് മുന്‍പ് പദ്ധതിക്ക് പണം നല്‍കുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി. അരൂരില്‍ നിര്‍മിക്കുന്ന ആകാശപാത രാജ്യത്തെ ഏറ്റവും നീളം കൂടിയതായിരിക്കും. 2025 ല്‍ അമേരിക്കന്‍ നിലവാരത്തില്‍ കേരളത്തിലെ റോഡുകള്‍ മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in