കൊച്ചി ലഹരിക്കേസ്: തെളിവില്ല, ശ്രീനാഥ് ഭാസിയെയും പ്രയാ​ഗയെയും പ്രതിചേർക്കില്ലെന്ന് പോലീസ്

കൊച്ചി ലഹരിക്കേസ്: തെളിവില്ല, ശ്രീനാഥ് ഭാസിയെയും പ്രയാ​ഗയെയും പ്രതിചേർക്കില്ലെന്ന് പോലീസ്

ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ ശ്രീനാഥ് ഭാസിസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യംചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും പോലീസിന് ലഭിച്ചില്ല
Updated on
1 min read

ലഹരിമരുന്നു കേസില്‍ ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകളില്ലെന്നു പോലീസ്. ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. അതിനാൽ ഇരുവരെയും കേസിൽ പ്രതിചേർക്കില്ല.

ശ്രീനാഥ് ഭാസി വിളിച്ച കോളുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. ഒപ്പം ഓം പ്രകാശിന്റെ മുറിയിലേക്കു മറ്റേതെങ്കിലും സിനിമാതാരങ്ങള്‍ എത്തിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സിസിടിവികള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമായേക്കും.

കൊച്ചി ലഹരിക്കേസ്: തെളിവില്ല, ശ്രീനാഥ് ഭാസിയെയും പ്രയാ​ഗയെയും പ്രതിചേർക്കില്ലെന്ന് പോലീസ്
ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തിൽ പോലീസ്; ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചിയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ് ലഹരി പാര്‍ട്ടി നടത്തിയിട്ടുള്ളതായി പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു. ഫ്ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കു ലഹരി പാര്‍ട്ടിയുടെ 10 മുതല്‍ 20 ശതമാനം വരെ തുക സമ്മാനമായി നല്‍കിയാണ് പാര്‍ട്ടികള്‍ നടത്തിപ്പോന്നതെന്നാണ് പോലീസ് പറയുന്നത്. മുംബൈയില്‍നിന്ന് ബാര്‍ ഡാന്‍സർരെയും പാര്‍ട്ടികളില്‍ എത്തിച്ചിരുന്നതായി കണ്ടെത്തി. കേസില്‍ പിടിയിലായ ഒന്നാം പ്രതി ഷിഹാസ് നടത്തിയിരുന്ന ലഹരി പാര്‍ട്ടികള്‍ക്ക് സംരക്ഷണം ഒരുക്കിയിരുന്നതും ഓംപ്രകാശായിരുന്നുവെന്നും പോലീസ് പറയുന്നു.

കൊച്ചി ലഹരിക്കേസ്: തെളിവില്ല, ശ്രീനാഥ് ഭാസിയെയും പ്രയാ​ഗയെയും പ്രതിചേർക്കില്ലെന്ന് പോലീസ്
കൊച്ചി ലഹരിമരുന്നുകേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്കും, ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യും

കേസിൽ ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലിൽ എത്തിച്ച ബിനു ജോസഫ് എന്നിവരായിരുന്നു അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ ലഹരി പാർട്ടിയിൽ പങ്കെടുത്തില്ലെന്നായിരുന്നു പ്രയാ​ഗയും ശ്രീനാഥ് ഭാസിയും മൊഴിനൽകിയത്. ശ്രീനാഥ് ഭാസിയെ അഞ്ചു മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറുമാണ് ചോദ്യം ചെയ്തത്.

അറസ്റ്റിലായ ബിനു ജോസഫിനെ പരിചയമുള്ളതായി ശ്രീനാഥ് ഭാസി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇയാളുടെ ഇടപാടകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനിടെ, ഹോട്ടലിൽനിന്നു ലഭിച്ച സി സി ടിവി. ദൃശ്യത്തിൽ മറ്റൊരു നടിയുമുണ്ടെന്ന സൂചനയും പോലീസിനു ലഭിച്ചു. പക്ഷേ, ഇവർക്ക് ലഹരി പാർട്ടിയുമായി ബന്ധമുണ്ടെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in