'തത്കാലം പിഴയില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ തീരുമാനം വരുംവരെ ഇളവ്

'തത്കാലം പിഴയില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ തീരുമാനം വരുംവരെ ഇളവ്

കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല
Updated on
1 min read

12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രനിലപാട് അറിഞ്ഞശേഷമാകും സംസ്ഥാനം അന്തിമ തീരുമാനമെടുക്കുക.

'തത്കാലം പിഴയില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ തീരുമാനം വരുംവരെ ഇളവ്
കുട്ടികള്‍ക്ക് ഇളവില്ല; ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്രചെയ്യുന്നത് നിയമ വിരുദ്ധമെന്ന് നിതിന്‍ ഗഡ്കരി

രണ്ട് പേർക്ക് പുറമെ 12 വയസിന് താഴെയുള്ള ഒരു കുട്ടിയാണ് കൂടെയുള്ളതെങ്കില്‍ ഇളവ് ലഭിക്കുന്ന തരത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചത്. ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് പുറമേ കുട്ടിയെയും കൂട്ടി യാത്രചെയ്യുന്നതില്‍ ഇളവ് സാധ്യമല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് വ്യക്തമാക്കിയിരുന്നു. പത്ത് വയസ് വരെയുള്ള കുട്ടികളെ മൂന്നാം യാത്രക്കാരനായി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ എളമരം കരീം എം പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. എംപിക്ക് മറുപടി നല്‍കിയെങ്കിലും ഇതുവരെ സംസ്ഥാനത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് പിഴയീടാക്കില്ലെന്ന താത്കാലിക തീരുമാനത്തിലേയ്ക്കെത്തിയത്.

'തത്കാലം പിഴയില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ തീരുമാനം വരുംവരെ ഇളവ്
ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര: പിഴ ഒഴിവാക്കാന്‍ ശ്രമവുമായി കേരളം, കേന്ദ്രത്തെ സമീപിക്കും

നാളെ രാവിലെ 8 മണി മുതല്‍ എ ഐ ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. സംസ്ഥാനത്ത് സ്ഥാപിച്ച 726 ക്യാമറകളില്‍ 692എണ്ണം പ്രവര്‍ത്തന സജ്ജമാണെന്ന് സാങ്കേതിക പഠനം നടത്തിയ വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഉദ്ഘാടനം ചെയ്ത ശേഷം നിയമലംഘനങ്ങള്‍ അന്‍പത് ശതമാനത്തോളം കുറഞ്ഞുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in