പുതിയ പ്രകോപനം വേണ്ട; വിഴിഞ്ഞം സംഘര്‍ഷത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

പുതിയ പ്രകോപനം വേണ്ട; വിഴിഞ്ഞം സംഘര്‍ഷത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

പ്രതികളെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് നടപടി എന്നാണ് പോലീസ് വിശദീകരണം.
Updated on
2 min read

വിഴിഞ്ഞത്ത് കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പുതിക പ്രകോപനം വേണ്ടന്ന നിലപാടും നടപടികള്‍ സാവധാനമാക്കാന്‍ ഇടയാക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി നടന്ന അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമായിരിക്കും നടപടികള്‍. നിലവില്‍ ലഭിച്ച ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നും, ഇതില്‍ നിന്നും പ്രതികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് വിവരം. ഈ സാഹചര്യത്തില്‍ അക്രമങ്ങളുടെ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. നിലവില്‍ കേസിന്റെ പ്രാരംഭ നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കണ്ടാലറിയുന്ന 3000 പേര്‍ക്കെതിരെയാണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതില്‍ കേസെടുത്തിരിക്കുന്നത്.

കണ്ടാലറിയുന്ന 3000 പേര്‍ക്കെതിരെയാണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതില്‍ കേസെടുത്തിരിക്കുന്നത്. മാരകായുധങ്ങളുമായി സംഘം ചേരല്‍, സ്റ്റേഷന്‍ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞുവയ്ക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഞായറാഴ്ച രാത്രിയിലെ ആക്രമണത്തില്‍ 40 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. നാല് പൊലീസ് ജീപ്പ്, പൊലീസ് വാന്‍, രണ്ടു ബസ് എന്നിവ തകര്‍ത്തു. 85 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികളുമായി പോലീസിന് മുന്നോട്ടുപോകുന്നതിന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം പിന്തുണ നല്‍കിയിരുന്നു. ഇനിയും അക്രമം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞത്ത് സുരക്ഷ ശക്തമാക്കാന്‍ അഡീഷ്ണല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരെയുള്‍പ്പെടെ മേഖലയില്‍ വിന്യസിക്കും.

വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോ ആക്രമണത്തില്‍ കണ്ടാലറിയവുന്ന 50 പേര്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ആക്രമണത്തില്‍ രണ്ട് ബസുകള്‍ തകരുകയും ഡിപ്പോയ്ക്ക് 7,90000 രൂപ നാശനഷ്ടമുണ്ടാകുകയും ചെയ്തതായാണ് എഫ്‌ഐആറിലെ വിവരങ്ങള്‍.

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം പുതിയ തലങ്ങളിലേക്ക് നീങ്ങുമ്പോള്‍ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്

അതിനിടെ, വിഴിഞ്ഞത്തെ സംഘര്‍ഷ സാധ്യത അവസാനിപ്പിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ ധാരണയായെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ നിലപാട്. സമര പന്തലില്‍ പ്രതിഷേധം തുടരുമെന്നുമാണ് സമര സമിതിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

പുതിയ പ്രകോപനം വേണ്ട; വിഴിഞ്ഞം സംഘര്‍ഷത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല
വിഴിഞ്ഞത്ത് സമാധാനം വേണം: സർവകക്ഷിയോ​ഗം; തുറമുഖ വിഷയത്തില്‍ ഒറ്റപ്പെട്ട് സമരസമിതി

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം പുതിയ തലങ്ങളിലേക്ക് നീങ്ങുമ്പോള്‍ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് നടക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകില്ലെന്ന ആശങ്ക നിലനില്‍ക്കെയാണ്, നിര്‍മാണക്കമ്പനിയായ വിസില്‍ സെമിനാറും പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നത്. സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖമന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും ക്ഷണം ഉണ്ടായിരുന്നു. വിഴിഞ്ഞം സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപനം കൂടിയാകും ചടങ്ങ് എന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in