കായിക - കലാ വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ല; സർക്കുലർ പുറത്തിറക്കി സർക്കാർ

കായിക - കലാ വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ല; സർക്കുലർ പുറത്തിറക്കി സർക്കാർ

നിർദേശം പുറപ്പെടുവിച്ചത് ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന്
Updated on
1 min read

സ്‌കൂളുകളില്‍ കായിക കലാ വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ക്കായി ക്രമപ്പെടുത്തിയിട്ടുള്ള ഈ പീരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ
പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ

വിദ്യാഭ്യ ഉപഡയറക്ടര്‍മാക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഒന്നു മുതല്‍ 12 വപെയുള്ള് ക്ലാസുകളിലെ അധ്യയനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‌റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക കലാ- വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശലംഘനമെന്നുമാണ് ബാലാവകാശ കമ്മീഷന്‌റെ നിലപാട്. കുട്ടികളാണ് ഇങ്ങനെ പിരീഡ് മാറ്റി അധ്യയനം നടത്തുന്നതിനെതിരെ കമ്മീഷനില്‍ പരാതി നല്‍കിയത്.

logo
The Fourth
www.thefourthnews.in