മൊഴികളിലും സിസിടിവി ദൃശ്യങ്ങളിലും അവ്യക്തത; തിരുവനന്തപുരത്ത്നിന്നും കാണാതായ കുട്ടിക്ക് വേണ്ടി വ്യാപക തിരച്ചില്‍

മൊഴികളിലും സിസിടിവി ദൃശ്യങ്ങളിലും അവ്യക്തത; തിരുവനന്തപുരത്ത്നിന്നും കാണാതായ കുട്ടിക്ക് വേണ്ടി വ്യാപക തിരച്ചില്‍

കാണാതാകുന്ന സമയത്ത് കറുപ്പില്‍ വെള്ള പുള്ളികളുള്ള ടീ ഷര്‍ട്ടായിരുന്നു കുട്ടി ധരിച്ചിരുന്നത്
Updated on
1 min read

തിരുവനന്തപുരം പേട്ടയില്‍ നാടോടികളായ അതിഥി തൊഴിലാളി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയിട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുന്നു. ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്-റബീന ദേവി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ മേരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവ്യക്തത തുടരുകയാണ്. തട്ടിക്കൊണ്ടുപോയത് മഞ്ഞ സ്‌കൂട്ടറിലാണെന്ന കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് അവ്യക്തത തുടരുന്നത്.

രാത്രി 12നും ഒന്നിനും ഇടയിലാണ് ഏകദേശം കുട്ടിയെ കാണാതായത് എന്നാണ് എഫ് ഐആര്‍ സൂചിപ്പിക്കുന്നത്

സമീപപ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ സ്‌കൂട്ടര്‍ കാണാത്തത് കൊണ്ടു തന്നെ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തില്‍ തന്നെയാണോ എന്ന സംശയമാണ് നിഴലിക്കുന്നത്. കാണാതാകുന്ന സമയത്ത് കറുപ്പില്‍ വെള്ള പുള്ളികളുള്ള ടീ ഷര്‍ട്ടായിരുന്നു കുട്ടി ധരിച്ചിരുന്നത്. പോലീസ് നായ കുട്ടിയെ കാണാതായതിന്റെ നാനൂറ് മീറ്റര്‍ അകലെ ബ്രഹ്മോസ് വരെ പോയിട്ടുണ്ട്. രാത്രി 12നും ഒന്നിനും ഇടയിലാണ് ഏകദേശം കുട്ടിയെ കാണാതായത് എന്നാണ് എഫ് ഐആര്‍ സൂചിപ്പിക്കുന്നത്.

മൊഴികളിലും സിസിടിവി ദൃശ്യങ്ങളിലും അവ്യക്തത; തിരുവനന്തപുരത്ത്നിന്നും കാണാതായ കുട്ടിക്ക് വേണ്ടി വ്യാപക തിരച്ചില്‍
തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; കാണാതായത് നാടോടി ദമ്പതികളുടെ മകളെ

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടുവെന്ന സഹോദരന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. ആദ്യം സഹോദരന്‍ സ്‌കൂട്ടറില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത് കണ്ടെന്ന് മൊഴി നല്‍കിയ സഹോദരന്‍ മാധ്യമങ്ങളോട് കണ്ടില്ലെന്ന മൊഴിയാണ് നല്‍കിയത്. മൂത്തസഹോദരന്‍ രണ്ട് പേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സഹോദരിയെ തട്ടിക്കൊണ്ട് പോയത് കണ്ടത് ആറ് വയസുള്ള രണ്ടാമത്തെ സഹോദരനാണെന്നാണ് മൂത്ത സഹോദരനായ സീനു പറഞ്ഞു. അനിയന്‍ ബഹളം വച്ചപ്പോഴാണ് മാതാപിതാക്കള്‍ ഉണര്‍ന്നതെന്നും സീനു മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്ലാവിധത്തിലുള്ള പരിശോധനകളും പോലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുകയാണ് ലക്ഷ്യം

സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു

നിലവില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു, മന്ത്രി ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാവിധത്തിലുള്ള പരിശോധനകളും പോലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും നാഗരാജു പ്രതികരിച്ചു. സംഭവം ആസൂത്രിതമാണോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മറ്റ് ജില്ലകളിലെ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ സാധാരണ ഗതിയിലുള്ള നിരീക്ഷണം കൂടുതലുള്ള സ്ഥലമാണിതെന്നും, വിജനമായ സ്ഥലമായത് കൊണ്ടും മയക്കുമരുന്നും മറ്റും വില്‍ക്കുന്നുണ്ടെന്ന രീതിയില്‍ പോലീസുകാര്‍ റോന്തു ചുറ്റണമെന്ന നിര്‍ദേശം താന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ 112 അല്ലെങ്കില്‍ 0471-2743195 എന്നീ നമ്പറിലോ വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പേട്ട ഓള്‍ സെയ്ന്റ്സ് കോളേജിന് സമീപത്തുവച്ച് മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in