കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍
കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍

കാട്ടാക്കട സംഭവത്തിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി

സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്
Updated on
1 min read

കാട്ടാക്കട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ അച്ഛനേയും മകളേയും മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി. പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. തന്നെയും മർദിച്ചിരുന്നു എന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ജാമ്യം കിട്ടാവുന്ന വകുപ്പ് മാത്രമായിരുന്നു ചുമത്തിയിരുന്നത്. പെൺകുട്ടിയുടെ മുന്നിൽവെച്ച് അച്ഛനെ മർദിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ജീവനക്കാർ തന്നെ മർദിച്ചെന്ന് പെൺകുട്ടി പിന്നീട് മൊഴി നൽകി.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കേസിനാസ്പദമായ സംഭവം വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷന്‍ പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ മകളുടെ മുന്നില്‍വെച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍
പ്രശ്നം മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാര്‍; കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി

അതേ സമയം സംഭവത്തില്‍ മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ രംഗത്തെത്തി. തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് ഉണ്ടായതെന്ന് ബിജു പ്രഭാകർ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കുകയോ വെച്ചു പൊറുപ്പിക്കുകയോ ചെയ്യില്ലെന്നും സിഎംഡി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in