തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണം എബിസി ചട്ടം നടപ്പാക്കാത്തത്: ജസ്റ്റിസ് സിരിജഗൻ സമിതി

തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണം എബിസി ചട്ടം നടപ്പാക്കാത്തത്: ജസ്റ്റിസ് സിരിജഗൻ സമിതി

തെരുവുനായ ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് സമിതി
Updated on
1 min read

കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണം എബിസി ചട്ടങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കാത്തതാണെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി. തെരുവോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ പിടികൂടാന്‍ പട്ടിപിടുത്തക്കാരെ കിട്ടാനില്ല. അതിനാല്‍, ചട്ടം നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സമിതി കോടതിയില്‍ ചൂണ്ടിക്കാട്ടി.

തെരുവുനായ ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീംകോടതിയോട് സമിതി ആവശ്യപ്പെട്ടു

തെരുവുനായ ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട സമിതി, തെരുവുനായകളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇതു സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

തെരുവുനായ ശല്യം വര്‍ദ്ധിക്കാന്‍ പ്രധാനമായും രണ്ടുകാരണങ്ങളാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 2001-ല്‍ നിലവില്‍വന്ന എബിസി ചട്ടങ്ങള്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടാകുന്ന 2015 വരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. മറ്റൊന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കാര്യക്ഷമമായ പദ്ധതികള്‍ ഇല്ലാത്തതാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി കളയുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇതാണ് നായകള്‍ക്ക് ഭക്ഷണമാകുന്നതെന്നും സമിതി കോടതിയെ അറിയിച്ചു.

തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചസാഹചര്യത്തില്‍ എ.ബി.സി ചട്ടം നടപ്പാക്കിയാലും നായകളുടെ എണ്ണം ഉടന്‍ കുറയില്ല

തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ എബിസി ചട്ടം നടപ്പാക്കിയാലും നായകളുടെ എണ്ണം ഉടന്‍ കുറയാന്‍ ഇടയില്ല. ചട്ടം നടപ്പാക്കിയാലും, അതിന്റെ ഗുണം ലഭിക്കാന്‍ മൂന്ന് നാലുവര്‍ഷമെങ്കിലും എടുക്കുമെന്ന് പറഞ്ഞ കോടതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിശീലനം ലഭിച്ച നായപിടിത്തക്കാരെ സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in