കോവിഡാനന്തര ലോകവും കുടിയേറ്റ സാധ്യതകളും; ആഗോള തൊഴില്‍ മേഖലയെ പഠിക്കാന്‍ നോര്‍ക്കയും ഐഐഎമ്മും

കോവിഡാനന്തര ലോകവും കുടിയേറ്റ സാധ്യതകളും; ആഗോള തൊഴില്‍ മേഖലയെ പഠിക്കാന്‍ നോര്‍ക്കയും ഐഐഎമ്മും

ആഗോള പശ്ചാത്തലത്തില്‍ ഗുണപരമായ കുടിയേറ്റ സാധ്യതകള്‍ കൂടി കണ്ടെത്തുന്നതിനുവേണ്ടിയാണ് പഠനം നടത്തുന്നതെന്നും നോര്‍ക്ക
Updated on
1 min read

കോവിഡാനന്തര ലോകക്രമത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും പുത്തന്‍ കുടിയേറ്റ സാധ്യതകളും പഠിക്കാന്‍ നോര്‍ക്ക റൂട്‌സ്. കോഴിക്കോട് ഐഐഎമ്മുമായി ചേര്‍ന്നാണ് നോര്‍ക്ക ഇക്കരം ഒരു നടപടിയിലേക്ക് കടക്കുന്നത്. പുതിയ ലോക സാഹചര്യത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും പുത്തന്‍ കുടിയേറ്റ സാധ്യതകളും പരിശോധിക്കുക, പുതുതലമുറയ്ക്ക് തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് പകരുക എന്നിവയാണ് പരിശോധിക്കുക.

സുതാര്യവും നിയമപരവും വ്യവസ്ഥാപിതവുമായ റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് നോര്‍ക്ക റൂട്ട്‌സ് നടത്തുന്നത്

നിരവധി നിയമവ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായ വിദേശ റിക്രൂട്ട്‌മെന്റിന് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സുതാര്യവും നിയമപരവും വ്യവസ്ഥാപിതവുമായ റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് നോര്‍ക്ക റൂട്ട്‌സ് നടത്തുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. മാറിമാറി വരുന്ന ആഗോള പശ്ചാത്തലത്തില്‍ ഗുണപരമായ കുടിയേറ്റ സാധ്യതകള്‍ കൂടി കണ്ടെത്തുന്നതിനുവേണ്ടിയാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കോവിഡാനന്തര ലോകവും കുടിയേറ്റ സാധ്യതകളും; ആഗോള തൊഴില്‍ മേഖലയെ പഠിക്കാന്‍ നോര്‍ക്കയും ഐഐഎമ്മും
തിരഞ്ഞെടുപ്പാകണം കുടിയേറ്റം
നൈപുണ്യ ശേഷി, നവീനാശയങ്ങള്‍,ഭാവിപ്രവചനങ്ങള്‍ എന്നിവയെല്ലാം ഗവേഷണത്തില്‍ ഉള്‍പ്പെടുത്തും

വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍ മനസിലാക്കുന്നതിനോടൊപ്പം സുരക്ഷിതമായ ഭാവിതെഴില്‍ കുടിയേറ്റം പ്രായോഗികമാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പഠനത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ തൊഴില്‍ മാര്‍ക്കറ്റുകള്‍, തൊഴില്‍ ശീലങ്ങള്‍, സാങ്കേതികവിദ്യകള്‍, നൈപുണ്യ ശേഷി, നവീനാശയങ്ങള്‍, ഭാവിപ്രവചനങ്ങള്‍ എന്നിവയെല്ലാം ഗവേഷണത്തില്‍ ഉള്‍പ്പെടുത്തും.

മൂന്നു മാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ധാരണ

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം അനിവാര്യമാണ്. ഇതിനുകൂടി സഹായകരമാവുന്ന നിര്‍ദ്ദേശങ്ങളായിരിക്കും പഠനത്തില്‍ പഠനത്തൂടെ ലഭിക്കുമെന്ന് കരുതുന്നു. മൂന്നു മാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ധാരണയായിട്ടുള്ളതെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

logo
The Fourth
www.thefourthnews.in