'സിഐസി സ്ഥാപനങ്ങളുമായി ബന്ധമില്ല, ആദൃശേരി പ്രവാചകനെ നിന്ദിച്ചു': സമസ്ത

'സിഐസി സ്ഥാപനങ്ങളുമായി ബന്ധമില്ല, ആദൃശേരി പ്രവാചകനെ നിന്ദിച്ചു': സമസ്ത

ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവാചകനെ നിന്ദിച്ചുകൊണ്ട് ആദൃശേരി പ്രസംഗിച്ചെന്ന് മുശാവറയ്ക്ക് ബോധ്യപ്പെട്ടെന്ന് മുശാവറ
Updated on
1 min read

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ പങ്കാളിത്തമുള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ. ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി പ്രവാചകനെ നിന്ദിച്ചുകൊണ്ട് ആദൃശേരി പ്രസംഗിച്ചെന്ന് മുശാവറയ്ക്ക് ബോധ്യപ്പെട്ടെന്നും ഇത് വിദ്യാര്‍ഥികളും സമൂഹവും വഴിപിഴയ്ക്കാന്‍ കാരണമാകുമെന്നും മുശാവറ ആരോപിച്ചു. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് യോഗം അന്തിമരൂപം നല്‍കി.

'സിഐസി സ്ഥാപനങ്ങളുമായി ബന്ധമില്ല, ആദൃശേരി പ്രവാചകനെ നിന്ദിച്ചു': സമസ്ത
പാണക്കാട് കുടുംബത്തെ തള്ളി സമസ്ത; സിഐസി തര്‍ക്കം മുറുകുന്നു

നേരത്തെ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിഐസി ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശേരിയെ സമസ്ത കേരള ജംഈയത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കിയിരുന്നു. പക്ഷേ ബഹിഷ്‌കരണം വകവയ്ക്കാതെ സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയും ഇതിന് പിന്നാലെ സിഐസി വാഫി, വഫിയ്യ കോഴ്‌സുകളെ പിന്തുണയ്ച്ച് പാണക്കാട് കുടുംബാംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം സമസ്തയുടെ നിയമങ്ങള്‍ പാലിക്കുന്നതു വരെ സിഐസി നടത്തുന്ന വാഫി- വഫിയ കോഴ്സുകളുമായി യാതൊരു ബന്ധവും ഇല്ലെന്ന നിലപാടുമായി മുമ്പ് സമസ്ത രംഗത്തെത്തിയിരുന്നു. വാഫി - വഫിയ കോഴ്‌സുകള്‍ വിജയിപ്പിക്കണമെന്ന മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ അഭ്യര്‍ഥന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തള്ളിയതിന് പിന്നാലെയായിരുന്നു ഇത്തരമൊരു പ്രസ്താവന.

logo
The Fourth
www.thefourthnews.in