കേരള ബാങ്കില്‍ മാത്രമല്ല, ബോര്‍ഡ് കോര്‍പറേഷന്‍ ചുമതലകളിലും  യുഡിഎഫ് നേതാക്കൾ; പിഎംഎ സലാം ഓര്‍മിപ്പിച്ച 'മുന്‍ മാതൃകകള്‍'

കേരള ബാങ്കില്‍ മാത്രമല്ല, ബോര്‍ഡ് കോര്‍പറേഷന്‍ ചുമതലകളിലും യുഡിഎഫ് നേതാക്കൾ; പിഎംഎ സലാം ഓര്‍മിപ്പിച്ച 'മുന്‍ മാതൃകകള്‍'

ഘടകകക്ഷികളിൽപ്പെട്ടവർ കോപ്പറേഷൻ ബോർഡ് പദവികൾ വഹിക്കുന്നത് യുഡിഎഫിൽ ആലോചിച്ചിട്ടാണോ എന്ന് ലീഗ്
Updated on
2 min read

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് നേതാവിനെ നാമനിര്‍ദേശം ചെയ്ത നടപടിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ വിവിധ ബോര്‍ഡ് കോര്‍പറേഷന്‍ ചുമതകളിലുള്ള യുഡിഎഫ് പ്രതിനിധികളുടെ പേരും ചര്‍ച്ചയാകുന്നു. കശുവണ്ടി വികസ കോര്‍പ്പറേഷനിലുള്‍പ്പെടെ പ്രധാന സ്ഥാനങ്ങളില്‍ യുഡിഎഫ് ഘടകകക്ഷികളില്‍പ്പെട്ടവരും കോണ്‍ഗ്രസ് പോഷക സംഘടനകളിലുള്ളവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേരള ബാങ്കില്‍ മാത്രമല്ല, ബോര്‍ഡ് കോര്‍പറേഷന്‍ ചുമതലകളിലും  യുഡിഎഫ് നേതാക്കൾ; പിഎംഎ സലാം ഓര്‍മിപ്പിച്ച 'മുന്‍ മാതൃകകള്‍'
നവകേരള സദസ്: കീഴ്‌വഴക്കം തെറ്റിച്ച് ലീഗിന്റെ ചന്ദ്രിക, രൂക്ഷവിമര്‍ശനവുമായി സമസ്ത

യുടിയുസി നേതാവായ സജി ഡി ആനന്ദ് കശുവണ്ടി വികസന കോർപ്പറേഷൻ്റെ ഡയറക്ടറാണ്. ആർഎസ്പി പ്രതിനിധി അഡ്വ. ടിസി വിജയൻ കാഷ്യു കാപെക്സിലെ ഡയറക്ടർ ബോർഡ് അംഗവും. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് എസ് ദീപു കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ് അംഗവുമാണ്. മറ്റു നേതാക്കളും വിവിധ ബോർഡുകളിൽ പ്രധാന സ്ഥാനങ്ങളിലുണ്ട്.

ലീഗ് എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്ററെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്ത നടപടി വിവാദമായതോടെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമും കഴിഞ്ഞ ദിവസം ഇതേ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇത്തരം നിയമനങ്ങള്‍ യുഡിഎഫുമായി കൂടിയാലോചിച്ചിട്ടാണോ എന്നാണ് ലീഗ് പരോക്ഷമായി ചോദിക്കുന്നത്. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് നേതാവ് വരുന്നതിനെ വിമർശിച്ച ഷിബു ബേബി ജോണിന്റെ വിമർശനത്തിനുള്ള മറുപടികൂടിയാണ് പിഎംഎ സലാമിന്റെ പ്രസ്താവന.

കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് നേതാവ് വരുന്നതിനെ വിമർശിച്ച ഷിബു ബേബി ജോണിന്റെ വിമർശനത്തിനുള്ള മറുപടി

ലീഗ് എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്ററെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്ത നടപടി വിവാദമായതോടെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമും കഴിഞ്ഞ ദിവസം ഇതേ വിഷയം പരോക്ഷമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇത്തരം നിയമനങ്ങള്‍ യുഡിഎഫുമായി കൂടിയാലോചിച്ചിട്ടാണോ എന്നാണ് ലീഗ് പരോക്ഷമായി ചോദിക്കുന്നത്. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് നേതാവ് വരുന്നതിനെ വിമർശിച്ച ഷിബു ബേബി ജോണിന്റെ വിമർശനത്തിനുള്ള മറുപടികൂടിയാണ് പിഎംഎ സലാമിന്റെ പ്രസ്താവന.

പി അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്കിൻറെ ഡയറക്ടർ ബോർഡിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചത് പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ്. അത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടും പിഎംഎ സലാമും ആവർത്തിച്ചിരുന്നു. മലപ്പുറത്ത് ചേർന്ന ലീഗ് ജില്ലാ ഭാരവാഹി യോഗവും കേരള ബാങ്ക് ഡയറക്ടറായി പി അബ്ദുൽ ഹമീദ് എംഎൽഎയെ നാമനിർദേശം ചെയ്തതിനെ സ്വാഗതം ചെയ്തു.

കേരള ബാങ്കില്‍ മാത്രമല്ല, ബോര്‍ഡ് കോര്‍പറേഷന്‍ ചുമതലകളിലും  യുഡിഎഫ് നേതാക്കൾ; പിഎംഎ സലാം ഓര്‍മിപ്പിച്ച 'മുന്‍ മാതൃകകള്‍'
സിപിഎം ഇലയിട്ടു, ഉണ്ണാൻ ലീഗ് വരുമോ?

സഹകരണ മേഖലയിൽ യുഡിഎഫിന് മലപ്പുറത്തുള്ള മുൻ‌തൂക്കം അബ്ദുൽ ഹമീദ് എംഎൽഎയെ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കുന്നതിന് കാരണമായിട്ടുണ്ടെന്നും, വിഷയം ഇത്രയും വിവാദമാക്കിയതിൽ അമർഷം പ്രകടിപ്പിക്കുന്ന മുസ്ലിംലീഗ് നേതൃത്വം പിടിവാശി ഇല്ലെന്നും യുഡിഎഫുമായി ചർച്ചചെയ്യണമെങ്കിൽ ചെയ്യാമെന്ന നിലപാടിലുമാണ്. അതേസമയം സിപിഎം ലീഗിനെ തങ്ങളിലേക്ക് അടുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ ഡയറക്ടർ ബോർഡ് അംഗത്വമെന്ന രാഷ്ട്രീയ വിമർശനവും ശക്തമാണ്. മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ നവകേരള സദസ്സിന്റെ സവിശേഷതകൾ പറഞ്ഞു വന്ന ലേഖനവും പുതിയ വിവാദങ്ങൾക്ക് കാരണമായി.

logo
The Fourth
www.thefourthnews.in