KERALA
ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ജി.സുകുമാരൻ നായർ; സാമ്പത്തിക സംവരണം വേണം
സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നു
ജാതി സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.ഏത് ജാതിയിൽപ്പെട്ട ആളുകൾ ആണെങ്കിലും പാവപ്പെട്ടവർക്കാണ് സംവരണം നൽകേണ്ടത്. സാമ്പത്തിക സംവരണം എന്ന ആവശ്യത്തിൽ നിന്ന് ഒരടി പോലും എൻഎസ്എസ് പിന്നോട്ട് പോകില്ല. സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നുവെന്നും സുകുമാരൻ നായർ ആരോപിച്ചു.
ഇപ്പോഴത്തെ 10 ശതമാനം സാമ്പത്തിക സംവരണം , 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോൾ സംവരണ വിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയും. 10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് കൊടുക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ല ,സാമ്പത്തിക സംവരണം ആണ് വേണ്ടത് എന്നാണ് ആ നിയമം ആവശ്യപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.