KERALA
തിരുവനന്തപുരം കോര്‍പ്പറേഷനിലും കെട്ടിടനമ്പര്‍ തട്ടിപ്പ്
സൈബര്‍ സെല്ലിന് കോര്‍പ്പറേഷന്‍ പരാതി നല്‍കി
തിരുവനന്തപുരം കോര്‍പറേഷനിലും കെട്ടിട നമ്പര്‍ ക്രമേക്കേട് . വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങള്‍ക്കും അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍ . കോര്‍പറേഷന്റെ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന സഞ്ചയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും വ്യക്തമായി . ഇതേതുടര്‍ന്ന് ഡേറ്റാ എന്‍ട്രി ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കോഴിക്കോട് കോര്‍പറേഷനിലും സമാന ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന . ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി