ഓണം ബംപർ ഒന്നാം സമ്മാനം 
തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ TJ 750605 ടിക്കറ്റിന് ; രണ്ടാം സമ്മാനം പാലായില്‍

ഓണം ബംപർ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ TJ 750605 ടിക്കറ്റിന് ; രണ്ടാം സമ്മാനം പാലായില്‍

ഒന്നാം സമ്മാനം വിറ്റത് പഴവങ്ങാടി ഭഗവതി ഏജന്‍സി; രണ്ടാം സമ്മാനം പാലാ മീനാക്ഷി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിന്
Updated on
2 min read

2022 ലെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ TJ 750605 ടിക്കറ്റിന്. കോട്ടയം പാലായില്‍ വിറ്റ TG 270912 നമ്പറിനാണ് രണ്ടാം സമ്മാനം. പഴവങ്ങാടിയിലെ തങ്കരാജിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി ഏജന്‍സിയാണ് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വിറ്റത്. 25 കോടി നേടിയ ഭാഗ്യശാലി ടിക്കറ്റെടുത്തത് ഇന്നലെ വൈകുന്നേരമാണ്. ഏറ്റവും അവസാനം വിറ്റ ടിക്കറ്റാണ് സമ്മാനാര്‍ഹമായതെന്നും ഏജന്റ് പറഞ്ഞു.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് വിജയിക്ക് ലഭിക്കുക. വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യില്‍ കിട്ടും. 5 കോടി രൂപയാണ് രണ്ടാം സമ്മാനം.

ഓണം ബംപർ ഒന്നാം സമ്മാനം 
തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ TJ 750605 ടിക്കറ്റിന് ; രണ്ടാം സമ്മാനം പാലായില്‍
ആ ഭാഗ്യശാലി അനൂപ് ; 25 കോടി ശ്രീവരാഹം സ്വദേശിക്ക്

ഒന്നാം സമ്മാനം-TJ 750605 (തിരുവനന്തപുരം)

സമാശ്വാസ സമ്മാനം – അഞ്ച് ലക്ഷം രൂപ വീതം 9 പേർക്ക്

TA 750605, TB 750605, TC 750605, TD 750605,TE 750605, TG 750605,TH 750605, TK 750605, TL 750605

രണ്ടാം സമ്മാനം - 5 കോടി രൂപ TG 270912 - പാലായിലെ മീനാക്ഷി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്

മൂന്നാം സമ്മാനം ഓരോ കോടി വീതം 10 പേർക്ക്

TA 292922,TB 479040,TC 204579,TD 545669, TE 115479,TG 571986,TH 562506, TJ 384189,TK 395507,TL 555868

കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയതെങ്കില്‍, ഇത്തവണ അത് 66 ലക്ഷത്തിലേറെയായിരുന്നു. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ബംപര്‍ വില്‍പ്പനയില്‍ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്. എട്ട് ലക്ഷത്തോളം ടിക്കറ്റുകള്‍ ജില്ലയില്‍ വിറ്റു പോയിട്ടുണ്ട്. തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്.

ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ലാഭം മാത്രമേ സര്‍ക്കാരിനു കിട്ടൂ.റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു ഇത്തവണത്തെ ഓണം ബംപറിന്. ധനമന്ത്രിയുടെയും വിവിധ മേഖലകളില്‍ നിന്നു തിരഞ്ഞെടുത്ത 5 വിധികര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ 2 മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

500 രൂപയായിരുന്നു ഇത്തവണത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില. വില കൂടുതലാണെങ്കിലും സമ്മാനഘടന കൂടുതല്‍ പേരെ ആകർഷിക്കുമെന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. അത് ഏറെക്കുറെ യാഥാര്‍ഥ്യമായെന്നതാണ് വില്‍പ്പനക്കണക്കില്‍ നിന്ന് വ്യക്തമാവുന്നത്. ഇക്കുറി തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നികുതിയേതര വരുമാനത്തിലും വലിയ മെച്ചമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in