തുണി സഞ്ചിയുള്‍പ്പെടെ 14 ഇനങ്ങള്‍; 
ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം

തുണി സഞ്ചിയുള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
Updated on
1 min read

സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കളായ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ഈ വിഭാഗത്തിപ്പെടുന്ന 5,87,691 ഗുണഭോക്താക്കള്‍ക്ക് കിറ്റ് ലഭിക്കും. മഞ്ഞക്കാർഡുകാർക്ക് ഒപ്പം അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും

ഓണക്കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകള്‍ ഉള്‍പ്പെടെ 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.

തുണി സഞ്ചിയുള്‍പ്പെടെ 14 ഇനങ്ങള്‍; 
ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം
'സ്റ്റോക്കില്ലെങ്കിൽ എഴുതിവയ്ക്കരുത്, നടപടിയെടുക്കും'; സപ്ലൈകോ സ്റ്റോറിലെ വിലവിവര പട്ടികയുടെ പേരിൽ മാനേജർക്ക് സസ്‌പെൻഷൻ

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

കഴിഞ്ഞ വർഷങ്ങളിൽ എല്ലാ കാർഡുകാർക്കും സർക്കാർ ഓണക്കിറ്റ് നൽകിയിരുന്നു എന്നാൽ ഈ വർഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in