ആക്രമിക്കപ്പെട്ട അപർണ ഗൌരി
ആക്രമിക്കപ്പെട്ട അപർണ ഗൌരി

വയനാട്ടില്‍ എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി
Updated on
1 min read

വയനാട് മേപ്പാടി പോളിടെക്‌നിക് കോളേജില്‍ വനിതാ എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി ആദര്‍ശിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്.

മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടിയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

നേരത്തെ അറസ്റ്റിലായ കോളേജ് യൂണിയൻ അംഗവും കെഎസ്‍യു പ്രവർത്തകനുമായ മുഹമ്മദ് ഫർഹാന് മാത്രമാണ് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നത്. റിമാൻഡിലായ അലൻ ആന്‍റണി, കിരൺ രാജ്, അതുൽ കെ.ടി, മുഹമ്മദ് ഷിബിലി എന്നിവർ മുൻ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പോലീസ് നൽകുന്ന സൂചന. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ രണ്ട് വിദ്യാർത്ഥികളെ നേരത്തെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട അപർണ ഗൌരി
എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും കോളേജില്‍ നിന്ന് പുറത്താക്കും

ട്രാബിയോക് എന്ന പേരിൽ പ്രവർത്തിക്കുന്ന ലഹരിസംഘമാണ് തന്നെ ആക്രമിച്ചതെന്ന് അപർണ പറഞ്ഞിരുന്നു

മേപ്പാടി പോളിടെക്നിക് കോളേജിൽ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് അപ‍ർണ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അപർണയെ അക്രമികൾ സംഘം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ട്രാബിയോക് എന്ന പേരിൽ പ്രവർത്തിക്കുന്ന ലഹരിസംഘമാണ് തന്നെ ആക്രമിച്ചതെന്ന് അപർണ പറഞ്ഞിരുന്നു. കോളേജിൽ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട്, സംഘത്തിലെ പലർക്കുമെതിരെ അപ‍ർണ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. അപര്‍ണയെ മര്‍ദിച്ച കെഎസ്‍യു-എംഎസ്എഫ് പ്രവര്‍ത്തക‍ർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in