തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു
അജയ് മധു

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം
Updated on
1 min read

തിരുവനന്തപുരം നഗരത്തിലെ തോട്ടിൽ ശുചീകരണത്തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായത്.

അജയ് മധു

തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം.

അജയ് മധു

തോട് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ജോയ്. കടുത്ത മഴയെത്തുടര്‍ന്നു പെട്ടെന്നുണ്ടായ ഒഴുക്കില്‍ അകപ്പെടുകയായിരുന്നു ജോയി. കരയിലുള്ളവർ കയറിട്ട് കൊടുത്തെങ്കിലും പിടിച്ചുകയറാനായില്ല.

അജയ് മധു

ജോയിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്. തോട്ടിൽ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നു.

logo
The Fourth
www.thefourthnews.in