ശബരിമല
ശബരിമല

ശബരിമല മേല്‍ശാന്തിയായി മലയാള ബ്രാഹ്മണര്‍ മാത്രം; സുപ്രീംകോടതി അംഗീകരിച്ചതെന്ന് അമിക്കസ് ക്യൂറി

മലയാള ബ്രാഹ്മണർ ഒരു മതവിഭാഗമല്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയില്‍
Updated on
1 min read

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ എന്ന മാനദണ്ഡം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍. ബ്രാഹ്മണേതര സമുദായങ്ങളിലെ പൂജാരിമാർ സമർപ്പിച്ച ഹർജികൾ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചപ്പോഴാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നിലപാട് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് നടപടികളിൽ എന്തെങ്കിലും മാറ്റം വരുത്തൻ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് അമിക്കസ് ക്യൂറി അഡ്വ.കെ ബി പ്രദീപ് വാദിച്ചു. മലയാള ബ്രാഹ്മണൻ ആരാണെന്ന് എവിടെയും നിർവചിച്ചിട്ടില്ല. ഇക്കാര്യത്തിൽ ആധികാരികമായ ഒരു രേഖയുമില്ല. അതിനാൽ, അത് ആദ്യം തീരുമാനിക്കണമെന്നും അമിക്കസ് ക്യൂറി അറിയിച്ചു.

ശബരിമല
ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി; ശബരിമല മേല്‍ശാന്തി നിയമന വിഷയം പരിഗണിച്ചത് തത്സമയം യൂട്യൂബില്‍

മലയാള ബ്രാഹ്മണർ ഒരു മതവിഭാഗമല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ശബരിമല ഒരു മതപരമായ ക്ഷേത്രമല്ലെന്നും മേൽശാന്തികൾ മലയാള ബ്രാഹ്മണനായിരിക്കണം എന്നുള്ള യോഗ്യതാ മാനദണ്ഡം ഭരണഘടന വിരുദ്ധമാണെന്നും വാദമുന്നയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ശബരിമല ക്ഷേത്രമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ ബോധിപ്പിച്ചു. അതിനാൽ 1250 ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നിയമിക്കുന്ന രീതി ശബരിമലയിൽ സ്വീകരിക്കാനാകില്ല. മറ്റ് ക്ഷേത്രങ്ങളിൽ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ് മേൽശാന്തിമാർ ദേവസ്വം ബോർഡിൽ സ്ഥിരം ജീവനക്കാരായി മാറും. ശബരിമലയിലെ മേൽശാന്തി ഒരു കരാർ നിയമനമാണ്, നിയമനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇത് അവസാനിപ്പിക്കും. മേൽശാന്തിമാർക്ക് ശമ്പളമൊന്നും നൽകുന്നില്ല, പകരം അവർക്ക് പ്രതിമാസം 25,000 രൂപ ഓണറേറിയം നൽകുമെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ശബരിമല ക്ഷേത്രമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ

ശബരിമല
ഗുരുവായൂരിന് ഇനി 'വ്‌ളോഗ്-സ്റ്റാര്‍' മേല്‍ശാന്തി

ശബരിമല തന്ത്രിയുടെ വാദം കൂടി കേട്ട ശേഷമേ റിട്ട് ഹർജിയിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി, മേൽശാന്തിയെ ആചാരപരമായി സ്ഥാനത്തേക്ക് നിയമിക്കുന്നത് തന്ത്രിയാണ്. ശ്രീകോവിലിനുള്ളിൽ ‘മൂലമന്ത്രവും’ ‘ധ്യാനവും' ഉപദേശിക്കുന്നു. അതിനാൽ, തന്ത്രിക്ക് നിർണായക പങ്കുണ്ട്, ഈ വിഷയത്തിൽ, തന്ത്രിയെ കേൾക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹര്‍ജി അന്തിമ വാദത്തിനായി ഏപ്രിൽ 11ലേക്ക് മാറ്റി.

മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയുമുണ്ടെന്ന് ഹര്‍ജിക്കാര്‍

ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി എൽ സിജിത്ത്, പി ആർ വിജീഷ്, സി വി വിഷ്ണു നാരായണൻ തുടങ്ങിയവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന് ഹര്‍ജിക്കരുടെ വാദം. അതേ സമയം പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിതെന്നും മാറ്റനാകില്ലെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട്. മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും തങ്ങൾക്കുണ്ടെന്ന് ഹര്‍ജിക്കാർ പറയുന്നു.

logo
The Fourth
www.thefourthnews.in