പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടി

കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്ത് പുതുപ്പള്ളി ഹൗസിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും പണി തീരും മുമ്പേ ജനനായകൻ യാത്രയായി

അനേകായിരങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയയാളാണ് ഉമ്മൻ ചാണ്ടി. എന്നാൽ പുതുപ്പള്ളിയിൽ അന്തിയുറങ്ങാൻ അദ്ദേഹത്തിന് ഒരു വീടില്ലായിരുന്നു. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്ത് പുതുപ്പള്ളി ഹൗസിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും പണി തീരും മുമ്പേ ജനനായകൻ യാത്രയായി.

പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടി
പ്രിയനേതാവിനെ യാത്രയാക്കാന്‍ ജനസാഗരം; വിലാപയാത്ര അടൂർ പിന്നിട്ടു

പുതുപ്പള്ളിയിൽ വീടു വേണമെന്നുളളത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്.  വീടിന്റെ നിർമാണം പുരോഗമിച്ച സമയത്താണ് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം വഷളായത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in