ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര, ഉറങ്ങാതെ കേരളം; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍

ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര, ഉറങ്ങാതെ കേരളം; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍

കോട്ടയം തിരുനക്കര മൈതാനത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തിക്കും
Updated on
1 min read

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ വൈകിട്ടോടെയാണ് സംസ്കാരം. കോട്ടയം തിരുനക്കര മൈതാനത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തിക്കും. അവിടെ നിന്ന് വിലാപ യാത്രയായാണ് പള്ളിയിലേക്ക് കൊണ്ടുപോകുക.

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട വിലാപയാത്ര ചങ്ങനാശ്ശേരി പെരുന്നയിലെത്തിയത് ഇന്ന് പുലർച്ചയോടെയാണ്. 25 മണിക്കൂർ പിന്നിട്ട വിലാപയാത്രയിലുടനീളം ജനസാഗരമാണ് പിന്തുടർന്നത്.

ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര, ഉറങ്ങാതെ കേരളം; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍
അവസാനയാത്രയും ജനാവലിക്കൊപ്പം; വിലാപയാത്ര പുലർച്ചയോടെ കോട്ടയത്തെത്തും

ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. സഭയിലെ മെത്രാപ്പോലീത്തമാർ സഹകാര്‍മികരായിരിക്കും. പുരാതനമായ പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.

ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര, ഉറങ്ങാതെ കേരളം; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍
പ്രിയനേതാവിനെ യാത്രയാക്കാന്‍ ജനസാഗരം; വിലാപയാത്ര അടൂർ പിന്നിട്ടു

ഔദ്യോഗിക ബഹുമതിയില്ലാതെയായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യാനുസരണമാണ് തീരുമാനം. ഔദ്യോഗിക ബഹുമതിയില്ലാത്ത സംസ്‌കാരമാണ് പിതാവിന്റെ അന്ത്യാഭിലാഷമെന്ന് മകൻ ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു. ജർമനിയില്‍ ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ ഭാര്യ മറിയാമ്മ ഉമ്മനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര, ഉറങ്ങാതെ കേരളം; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍
ഉമ്മൻചാണ്ടി എത്തും മുൻപേ ആൾക്കൂട്ടമെത്തി

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയത്ത് ഇന്ന് കടകൾ അടച്ചിടും. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള കടകൾ അടച്ചിടാനാണ് മെർച്ചന്റ്സ് അസോസിയേഷൻ തീരുമാനം.

logo
The Fourth
www.thefourthnews.in