ആള്‍ക്കൂട്ടത്തിനിടയിലേക്ക് അവസാനമായി...

വിമാനത്താവളത്തില്‍ നിന്നും പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ വികാരാധീനരായി നേതാക്കള്‍. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ബെംഗളുരുവില്‍ നിന്നും മൃതദേഹം എയര്‍ ആംബുലന്‍സില്‍ 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in