'ചികിത്സ നിഷേധിച്ചിട്ടില്ല'; വിവാദത്തില്‍ മറുപടിയുമായി ഉമ്മന്‍ ചാണ്ടി

'ചികിത്സ നിഷേധിച്ചിട്ടില്ല'; വിവാദത്തില്‍ മറുപടിയുമായി ഉമ്മന്‍ ചാണ്ടി

മകനും കുടുംബവും ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം
Updated on
1 min read

ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമില്ലെന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാര്‍ട്ടിയും നല്‍കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കുടുംബവും പാര്‍ട്ടിയും യാതൊരുവിധ വീഴ്ചയുമില്ലാത്ത വിദഗ്ധ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചെന്നും, താന്‍ അതില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒരു മകന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് താൻ അനുഭവിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ വീഡിയോയില്‍ പറഞ്ഞു. കേരളത്തില്‍ ഒരു മകനും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ടേയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മകനും കുടുംബവും ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

logo
The Fourth
www.thefourthnews.in