ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പുതുപ്പള്ളിയിൽ സ്ഥാനാർഥി? അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് വി എൻ വാസവൻ

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പുതുപ്പള്ളിയിൽ സ്ഥാനാർഥി? അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് വി എൻ വാസവൻ

നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ ഉറച്ച കോണ്‍ഗ്രസുകാരനാണ് ചാണ്ടി ഉമ്മനെതിരെ മത്സരിക്കുകയെന്നാണ് സൂചന. ഇയാളെ പിന്തിരിപ്പിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്.
Updated on
1 min read

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തൻ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായിയിരുന്ന പുതുപ്പള്ളിക്കാരനായ തദ്ദേശ ജനപ്രതിനിധി ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങുമെന്നാണ് അഭ്യൂഹം. നീക്കത്തില്‍ നിന്ന് ഇയാളെ പിന്തിരിപ്പിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്. അതേസമയം കോൺഗ്രസിൽ നിന്നാകും എൽഡിഎഫ് സ്ഥാനാർഥിയെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്നണി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ രംഗത്തിറക്കി യുഡിഎഫ് പ്രചാരണത്തില്‍ ഒരു ചുവട് മുന്നിലാണ് ഇപ്പോള്‍. പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ചാണ്ടി ഉമ്മന്‍ പ്രചാരണം ആരംഭിച്ചിരുന്നു. മണ്ഡലത്തില്‍ ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളും വന്നു കഴിഞ്ഞു. ശനിയാഴ്ച എല്‍ഡിഎഫ് പ്രഖ്യാപനം തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നത്.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പുതുപ്പള്ളിയിൽ സ്ഥാനാർഥി? അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് വി എൻ വാസവൻ
ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും, ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കുന്നവർക്കു ജനം മറുപടി നൽകും: അച്ചു ഉമ്മൻ

നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ ഉറച്ച കോണ്‍ഗ്രസുകാരനാണ് ചാണ്ടി ഉമ്മനെതിരെ മത്സരിക്കുകയെന്നാണ് സൂചന. നാളെ വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യം അദ്ദേഹം സ്വയം പ്രഖ്യാപിക്കുമെന്നും വിവരങ്ങളുണ്ട്. നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും പിന്തിരിയണമെന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. വര്‍ഷങ്ങളോളം പുതുപ്പള്ളിയില്‍ എത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. കോണ്‍ഗ്രസിലെ വിമതനീക്കം അനുകൂലമാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചേക്കുമെന്നും ഇതിനായി ചര്‍ച്ചകള്‍ നടത്തിയെന്നും അഭ്യൂഹമുണ്ട്.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പുതുപ്പള്ളിയിൽ സ്ഥാനാർഥി? അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് വി എൻ വാസവൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന്‍

അതേസമയം അഭ്യൂഹം തള്ളി എല്‍ഡിഎഫ് രംഗത്തെത്തി. അത്തരത്തില്‍ ഒരു നീക്കവും പ്രോത്സാഹിപ്പിക്കില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു. രാഷ്ട്രീയമായിട്ടാണ് തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും സിപിഎം നേതാക്കളില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. ജെയ്ക്ക് സി തോമസ് അടക്കം പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പുറത്തു വരുന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി വിഎൻ വാസവൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ പേരും ഇപ്പോൾ ചർച്ച ചയ്തിട്ടില്ലെന്നും സംസ്ഥാന നേതൃയോഗത്തിന് മുൻപ് തീരുമാനം ഉണ്ടാകില്ലെന്നും വി എൻ വാസവൻ പറഞ്ഞു. അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിനില്ലെന്നും വാസവൻ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in