ഇനി ദീപ്തസ്മരണ; ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സംസ്കരിച്ചു
ഉമ്മൻചാണ്ടിയുടെ മൃതദേഹം സംസ്കരിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയില്‍ തയ്യാറാക്കിയ കബറിടത്തില്‍ മതപരമായ ചടങ്ങുകളോട് കൂടിയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം. പരിശുദ്ധ ബസേലിയോട് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയാണ് സംസ്കാരത്തിന് കാര്‍മികത്വം വഹിച്ചത്.
മൃതദേഹം കല്ലറയിലേക്ക്
അന്തിമശുശ്രൂഷകൾ പൂർത്തിയാക്കി ഉമ്മൻചാണ്ടിയുടെ മൃതദേഹം കല്ലറയിലേക്ക് കൊണ്ടുപോയി
കേരളത്തിന് തീരാനഷ്ടമെന്ന് സോണിയാ ഗാന്ധി
ഉമ്മന്‍ചാണ്ടിയുടെ മരണം കേരളത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നെന്നും അറിയിച്ച് സോണിയാ ഗാന്ധി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് കത്തയക്കുകയും ചെയ്തു.
സംസ്‌കാരം അല്‍പ്പസമയത്തിനകം
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയിൽ സംസ്കരിക്കും. പള്ളിയില്‍ അവസാന ശുശ്രൂഷകള്‍ പുരോഗമിക്കുന്നു.
അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ
ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിലും ആയിരങ്ങളാണ് കാത്ത് നിന്നത്.
കേരളത്തിന് തീരാനഷ്ടമെന്ന് സോണിയാ ഗാന്ധി
ഉമ്മന്‍ചാണ്ടിയുടെ മരണം കേരളത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നെന്നും അറിയിച്ച് സോണിയാ ഗാന്ധി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് കത്തയച്ചു.
രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിച്ചു
ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മൃതദേഹം പള്ളിയിലെത്തിച്ചു
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സംസ്‌കാരത്തിനായി പള്ളിയിലെത്തിച്ചു. ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇല്ലാതായിരിക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരെല്ലാം പള്ളിയിലെത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍
പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി.
പുതുപ്പള്ളി പള്ളിയിലേക്ക്
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയിലേക്ക് കൊണ്ടുപോയി.
സ്വന്തം വീട്ടില്‍ ഉമ്മന്‍ചാണ്ടി
നിര്‍മാണത്തിലുള്ള പുതിയ വീട്ടിലേക്ക് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം എത്തിച്ചു. പ്രാര്‍ത്ഥനകള്‍ക്കുശേഷം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും.
ഏകനായി പിജെ ജോസഫ്
ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കുന്ന പള്ളിയിൽ കാത്തിരിക്കുന്ന പിജെ ജോസഫ്
പള്ളിക്ക് മുന്നിലും വൻ തിരക്ക്
ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയില്‍ എത്തിയ ജനങ്ങൾ
പ്രാര്‍ത്ഥനകള്‍ പുരോഗമിക്കുന്നു
കുടുംബവീട്ടില്‍ ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിന് മുന്നോടിയായുള്ള പ്രാര്‍ത്ഥനകള്‍ പുരോഗമിക്കുന്നു.
കുടുംബവീട്ടിലേക്ക്
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി തറവാട് വീട്ടിലെത്തിച്ചു. പതിനായിരങ്ങളാണ് തറവാട് വീട്ടിലും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കാത്ത് നില്‍ക്കുന്നത്.
അന്ത്യനിദ്ര പുതുപ്പള്ളിയില്‍
പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയില്‍ തയ്യാറാക്കിയ കബറിടത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. പരിശുദ്ധ ബസേലിയോട് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍. ആയിരം വൈദികരും ചടങ്ങില്‍ പങ്കെടുക്കും.
പ്രിയനേതാവിന്റെ അന്ത്യയാത്ര
കേരളത്തിന്റെ ജനനായകന്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം അല്‍പസമയത്തിനകം പുതുപ്പള്ളിയിലെ തറവാട് വീട്ടിലെത്തിച്ചേരും. പതിനായിരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വഴിയരികില്‍ കാത്ത് നില്‍ക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. പുതുപ്പള്ളിയിലെ വീട്ടിലേക്ക് വൈകീട്ട് 4.30 യോടെ എത്തിച്ചേരുമെന്നായിരുന്നു കരുതിയിരുന്നത്.
വിലാപയാത്ര പുതുപ്പള്ളിയിലേക്ക്
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് വഴിയോരത്ത് കാത്ത് നില്‍ക്കുന്നത്. അണമുറിയാത്ത ജനസാഗരത്തില്‍ അലിഞ്ഞുകൊണ്ടാണ് അവസാന നിമിഷത്തിലും അദ്ദേഹത്തിന്റെ യാത്ര.
തിരുനക്കരയിലെ പൊതുദർശനം അവസാനിച്ചു, വിലാപയാത്ര പുതുപ്പള്ളിയിലേക്ക്
തിരുനക്കര മൈതാനത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. തിരുനക്കരയില്‍ നിന്നും പുതുപ്പള്ളി തറവാട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. 4.30 ന് തറവാട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. 6.30 പുതിയ വീട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോകും. 7.30 ന് പള്ളിയില്‍ പ്രാര്‍ത്ഥന ആരംഭിക്കും.
കുഞ്ഞൂഞ്ഞിനെ കാത്ത് പുതുപ്പള്ളി
തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കും. ഒരു മണിക്ക് തിരുനക്കരയിലെ പൊതുദര്‍ശനം അവസാനിപ്പിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴും ആയിരങ്ങളാണ് തിരുനക്കരയില്‍ ജനനേതാവിനെ കാണാന്‍ കാത്തു നില്‍ക്കുന്നത്.
അന്തിമോപചാരം അര്‍പ്പിച്ച് ലക്ഷങ്ങൾ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പതിനായിരങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയില്‍ എത്തിച്ചേരുന്നത്. മുദ്രാവാക്യം വിളികളുമായി ആള്‍ക്കൂട്ടം ഇരച്ചെത്തുകയാണ്.
സ്‌നേഹക്കടലായി തിരുനക്കര
28 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. പൊതുദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് തിരുനക്കരയില്‍ ഒരുക്കിയിട്ടുള്ളത്. ആളുകളെ തിങ്ങി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും എല്ലാവര്‍ക്കും കാണാനുള്ള അവസരമൊരുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വരി നിന്ന് ആദരമര്‍പ്പിച്ച് മടങ്ങാന്‍ ചിട്ടയായ ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നത്.
ജനനായകനെ കാത്ത് ജന്മനാട്
തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കാത്തു നില്‍ക്കുന്നത്. നടന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമുള്ളവര്‍ തിരുനക്കര മൈതാനിയിലുണ്ട്.
കോട്ടയം നഗരത്തിലെ കടകൾ അടച്ചിടും
പ്രിയ നേതാവിനോടുള്ള ആദര സൂചകമായി കോട്ടയം നഗരത്തിലെ കടകൾ അടച്ചിടും. ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുകയെന്ന് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
കോട്ടയത്തെ സ്കൂളുകൾക്ക് ഇന്ന് അവധി
കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി.
രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരിയില്‍, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ സ്വകാര്യ ഹോട്ടലിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരിക്കും പുതുപ്പള്ളിയിലേക്ക് പോകുന്നത്.
തിരുനക്കരയില്‍ പൊതുദര്‍ശനം, സംസ്‌കാരം വൈകിട്ട്
ഉമ്മന്‍ ചാണ്ടിയെ കാത്ത് തിരുനക്കര മൈതാനം. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കും. പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയില്‍ തയ്യാറാക്കിയ കബറിടത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. പരിശുദ്ധ ബസേലിയോട് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. ആയിരങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ കാത്ത് തിരുനക്കരയിലും അദ്ദേഹത്തിന്റെ വീട്ടിലും എത്തിയിട്ടുള്ളത്.
ഒരു ദിനം പിന്നിട്ട് വിലാപ യാത്ര, നിലയ്ക്കാത്ത സ്‌നേഹക്കടല്‍
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് കടക്കുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂറുകള്‍ പിന്നിട്ടാണ് കോട്ടയം ജില്ലയിലെത്തിയത്. ചങ്ങനാശേരി നഗരത്തിലും, ഉമ്മൻ ചാണ്ടി പഠിച്ച കലാലയമായ എസ് ബി കോളേജിന് മുന്നിലും ആയിരക്കണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ എത്തി. ഒരു ദിനം പിന്നിട്ട വിലാപാത്രയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് ജനപ്രിയ നേതാവിനെ അവസാനം ഒരു നോക്കുകാണാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മഴയും വെയിലും വക വയ്ക്കാതെ ജനനായകന്റെ വാഹനത്തിന് പിന്നാലെ ഓടുകയാണ് ജനാവലി.