തിരുവനന്തപുരം കോർപ്പറേഷനില്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം
തിരുവനന്തപുരം കോർപ്പറേഷനില്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം

പ്രതിഷേധം, പോർവിളി, കയ്യാങ്കളി; കത്തില്‍ കത്തി കൗണ്‍സില്‍ യോഗം

ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്നതിനെതിരെ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍; ചർച്ച ചെയ്യാനാവാതെ യോഗം പിരിഞ്ഞു
Updated on
1 min read

പ്രതിഷേധം, പോർവിളി, കയ്യാങ്കളി. കത്ത് വിവാദം ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഒരു മണിക്കൂറിലധികം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ചർച്ചകളിലേയ്ക്ക് കടക്കാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു.

മേയർ ആര്യാ രാജേന്ദ്രൻ യോഗത്തിന് അധ്യക്ഷത വഹിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലറങ്ങി. പിൻമാറില്ലെന്ന തീരുമാനത്തില്‍ ആര്യാ രാജേന്ദ്രനും. മേയർക്ക് പിന്തുണയുമായി എല്‍ഫിഎഫ് അംഗങ്ങളും എത്തിയതോടെ പ്രതിഷേധത്തോടെ തന്നെയായി തുടക്കം.

'അഴിമതി മേയർ ഗോ ബാക്ക്' എന്ന ബാനറും കരിങ്കൊടിയുമായാണ് ബിജെപി കൗണ്‍സിലർമാർ എത്തിയത്. മേയറുടെ ചേംബറിലേക്ക് പ്രതിപക്ഷ കൗണ്‍സിലർമാർ തള്ളിക്കയറാൻ ശ്രമിച്ചു. എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലർമാർ മേയർക്ക് സുരക്ഷയൊരുക്കി. പ്രതിഷേധക്കാരെ എല്‍ഫിഎഫ് അംഗങ്ങള്‍ തടയുകയും ചെയ്തു. ഇതിനെത്തുടർന്ന് യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുമുണ്ടായി. നമ്മള്‍ മേയർക്കൊപ്പമെന്ന ബാനറും ഭരണപക്ഷ അംഗങ്ങള്‍ ഉയർത്തുകയും ചെയ്തു. കെ സുരേന്ദ്രനും വി വി രാജേഷിനും എതിരെയും ഭരണപക്ഷ അംഗങ്ങളും ബാനർ പ്രദർശിപ്പിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഉയർത്തിയ ബാനർ
കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഉയർത്തിയ ബാനർ

കൗണ്‍സില്‍ യോഗത്തില്‍ ചർച്ച ചെയ്യുന്നതിന് സാമാന്യ മര്യാദ പ്രതിപക്ഷ കൗണ്‍സിലർമാർ കാണിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. എന്നിട്ടും ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത് സത്യം ജനങ്ങള്‍ മനസിലാക്കാൻ വേണ്ടിയാണ്. ചർച്ച ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമായിരുന്നുവെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in