രമയ്ക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

രമയ്ക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

പാര്‍ട്ടി കോടതിയുടെ വിധിയാണ് നടപ്പാക്കിയതെന്ന് വി ഡി സതീശന്‍
Updated on
1 min read

കെ കെ രമ എംഎല്‍എക്ക് എതിരെ എം എം മണി നടത്തിയ വിവാദ പ്രസംഗത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. പ്രസ്താവന പിന്‍വലിച്ച് എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ എം എം മണി തയ്യാറായില്ല. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയും സ്പീക്കര്‍ റദ്ദാക്കി

പാര്‍ട്ടി കോടതിയുടെ വിധിയാണ് ടി പി ചന്ദ്രശേഖരന്‍റെ കാര്യത്തില്‍ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എം എം മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരമാണ്. കൊലയാളികളുടെ കൊലവിളി ജനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ടി പി വധക്കേസ് പ്രതികളെ സംരക്ഷിയ്ക്കുന്നത് സിപിഐഎം തന്നെയാണെന്ന് കെ കെ രമ പറഞ്ഞു. ഇന്നലെയായിരുന്നു കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി സഭയില്‍ സംസാരിച്ചത്. 'വിധവയായിപ്പോയി. അത് അവരുടെ വിധി' എന്നായിരുന്നു എം എം മണിയുടെ പ്രസ്താവന.

logo
The Fourth
www.thefourthnews.in