ഷുഹൈബ് വധക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടിയ സംഭവമെന്ന് മുഖ്യമന്ത്രി

ഷുഹൈബ് വധക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടിയ സംഭവമെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ സ്പീക്കറുടെ അനുമതി
Updated on
1 min read

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകള്‍ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നേടിയാണ് പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടത്. നോട്ടീസ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ സിപിഎമ്മിന് എതിരായ ആരോപണങ്ങളിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ സിപിഎമ്മിന് എതിരായ ആരോപണങ്ങളിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്

തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു പ്രതിപക്ഷം വിഷയം സഭയില്‍ അവതരിപ്പിച്ചത്. ഇതേവിഷത്തില്‍ പ്രതിപക്ഷം ഉന്നയിക്കാനിരുന്ന ചോദ്യം പിന്‍വലിച്ചാണ് വിഷയം അടിയന്തിര പ്രമേയമാക്കി സഭയിലെത്തിച്ചത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടി സിദ്ദീഖ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിഷയവും നോട്ടീസില്‍ പറയുന്നു.

കുറ്റമറ്റ അന്വേഷണം നടന്നു എന്ന് മുഖ്യമന്ത്രി

എന്നാല്‍, നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുറ്റമറ്റ അന്വേഷണം നടന്നു എന്ന് വ്യക്തമാക്കി. മുഖ്യപ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും, ഇയാളുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടി എന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in