വളഞ്ഞിട്ട് ആക്രമിക്കാമെന്ന് വ്യാമോഹിക്കേണ്ട; എം വി ഗോവിന്ദന് പ്രതിരോധം തീർത്ത്  മന്ത്രി മുഹമ്മദ് റിയാസ്

വളഞ്ഞിട്ട് ആക്രമിക്കാമെന്ന് വ്യാമോഹിക്കേണ്ട; എം വി ഗോവിന്ദന് പ്രതിരോധം തീർത്ത് മന്ത്രി മുഹമ്മദ് റിയാസ്

ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെ ജൽപനങ്ങൾ കൊണ്ട് സിപിഎം എന്ന പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഹമ്മദ് റിയാസ്
Updated on
1 min read

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ആക്രമണങ്ങളുയരുമ്പോൾ പ്രതിരോധവുമായി എത്തിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് ഇനിയും കേരളത്തിൽ വേവില്ല. മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് സിപിഎം എന്ന പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

സിപിഎം സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ ചുമതലയേറ്റത് മുതൽ തുടങ്ങിയതാണ് ഇത്തരത്തിലുള്ള വളഞ്ഞിട്ടാക്രമണം. മുൻകാലങ്ങളിലും സിപിഐഎം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സിപിഐ(എം) നെയാണ് അതിലൂടെ ഉന്നം വയ്ക്കുന്നതെന്ന് വ്യക്തമാണ്. എന്നും ഇത്തരം ഗൂഢനീക്കങ്ങളെ തങ്ങൾ പ്രതിരോധിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു.

വളഞ്ഞിട്ട് ആക്രമിക്കാമെന്ന് വ്യാമോഹിക്കേണ്ട; എം വി ഗോവിന്ദന് പ്രതിരോധം തീർത്ത്  മന്ത്രി മുഹമ്മദ് റിയാസ്
മോന്‍സണ്‍ന്റെ പോക്സോ കേസും പുതിയ ആരോപണങ്ങളും; വാര്‍ത്തകള്‍ കെ സുധാകരനിലേക്ക് തിരിച്ച് എംവി ഗോവിന്ദന്‍

രാഷ്ട്രീയ നേതാവാണെങ്കിൽ തറവാടിത്തം വേണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ സിപിഐഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡൽ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിൻ്റെയും മിതത്വം കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികൾ വല്ലാതെ സഹിക്കുന്നുണ്ട്. അതിനി കേരളത്തിൽ നടക്കില്ലെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

വളഞ്ഞിട്ട് ആക്രമിക്കാമെന്ന് വ്യാമോഹിക്കേണ്ട; എം വി ഗോവിന്ദന് പ്രതിരോധം തീർത്ത്  മന്ത്രി മുഹമ്മദ് റിയാസ്
'പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സെക്രട്ടറി എങ്ങനെ അറിഞ്ഞു?'; എംവി ഗോവിന്ദന് മറുപടിയുമായി കെ സുധാകരന്‍

പോക്‌സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. എന്നാൽ പോക്സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി എം വി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞുവെന്നായിരുന്നു കെ സുധാകരന്റെ മറുപടി.

വളഞ്ഞിട്ട് ആക്രമിക്കാമെന്ന് വ്യാമോഹിക്കേണ്ട; എം വി ഗോവിന്ദന് പ്രതിരോധം തീർത്ത്  മന്ത്രി മുഹമ്മദ് റിയാസ്
'മോന്‍സൺ പീഡിപ്പിക്കുമ്പോൾ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു'; മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ച് ആരോപണവുമായി എം വി ഗോവിന്ദൻ

തന്നെ പ്രതിയാക്കുന്നതിന് പിന്നിൽ സിപിഎം ആണ്. എന്ത് നാണംകെട്ട പ്രവര്‍ത്തി ചെയ്യാനും സിപിഎം തയ്യാറാകുമെന്ന് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയോടെ വ്യക്തമാണ്. അര്‍ഥശൂന്യമായ ജല്‍പ്പനങ്ങള്‍ നടത്തുന്ന ഗോവിന്ദന്‍ മാഷിനെപ്പോലെയുള്ള ഒരാള്‍ പറഞ്ഞതിനെ പുച്ഛിച്ച് തള്ളുന്നുവെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in