പീഡനക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍

പീഡനക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍

വ്യാജപരാതിയെന്ന് പി സി ജോര്‍ജ്
Updated on
1 min read

പീഡന പരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതി നല്‍കിയ രഹസ്യമൊഴിയിലാണ് മ്യൂസിയം പൊലീസിന്റെ നടപടി. തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികമായ ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനം എന്നീ കുറ്റങ്ങളില്‍ IPC 354 ,354 (a), എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ പൊലീസ് തിരുവനന്തപുരം നന്ദാവനത്തെ എ ആര്‍ ക്യാമ്പിലെത്തിച്ചു

പരാതി വ്യാജം ; പിന്നില്‍ മുഖ്യമന്ത്രിയെന്ന് പി സി ജോര്‍ജ്

ഉമ്മന്‍ചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാത്തതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് പി സി ജോര്‍ജ് . വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം . ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും സത്യം തെളിയിക്കുമെന്നും പി സി പറഞ്ഞു

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ശരിയാണോ എന്ന് ചോദിച്ച കൈരളി ചാനലിലെ മാധ്യമപ്രവര്‍ത്തക എസ് ഷീജയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്. എന്നാല്‍ നിങ്ങളുടെ പേര് പറയട്ടെയെന്നായിരുന്നു ജോര്‍ജിന്റെ മറുചോദ്യം. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും പി സി ജോര്‍ജും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി

logo
The Fourth
www.thefourthnews.in